ജോർജ്ജ്ടൗൺ: ഗയാന തീരത്തിന് സമീപം യാത്രാ ബോട്ട് മറിഞ്ഞു. അപകടത്തിൽ 27 പേർ മരിച്ചു.83 പേരെ കാണാതായതായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ് തിങ്കളാഴ്ച അറിയിച്ചു.
കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്നും മാർക്ക് ഫിലിപ്പ് പറഞ്ഞു. ഇതുവരെ 69 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
എംവി ബരിമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.