Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HMT Forest

ര​ണ്ട് ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വ് എ​ച്ച്എം​ടി കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: ര​ണ്ട് ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ള​മ​ശേ​രി സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം എ​ച്ച്എം​ടി കാ​ട്ടി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സൗ​ത്ത് ക​ള​മ​ശേ​രി കു​ടി​ലി​ൽ റോ​ഡി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന നെ​യ്‌​വേ​ലി സ്വ​ദേ​ശി അ​ണ്ണാ​ദു​രെ​യു​ടെ മ​ക​ൻ അ​രു​ൺ​രാ​ജി​ന്‍റെ (28) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി​യ​ത്. ദേ​ഹ​ത്ത് മു​റി​വു​ക​ളു​ള്ള​തി​നാ​ൽ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നും സം​ശ​യി​ക്കു​ന്നു.

അ​രു​ൺ​രാ​ജി​നെ ഫോ​ണി​ൽ വി​ളി​ക്കു​മ്പോ​ഴെ​ല്ലാം റിം​ഗ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നാ​ട്ടി​ൽ പോ​യ​താ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ന്നു ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​രു​ൺ​രാ​ജി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ഒ​രാ​ൾ എ​ത്തി​ച്ച് ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫോ​ൺ എ​ത്തി​ച്ച് ന​ൽ​കി​യ ആ​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ശ​രീ​രം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up