ബ്രസൽസ്: മനുഷ്യാവകാശ മേഖലയിലെ സേവനങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നല്കുന്ന സഖാറോവ് പുരസ്കാരത്തിനു ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അർഹമായി.
അമേരിക്കയിലെ ട്രംപ് ഭരണകൂടം കോടതിക്കു വീണ്ടും ഉപരോധം ചുമത്തി രണ്ടാഴ്ചയ്ക്കുള്ളിലാണു പുരസ്കാരം ലഭിച്ചിരിക്കുന്നത്.
യുദ്ധക്കുറ്റവാളികളെയും ഏകാധിപതികളെയും വിചാരണ ചെയ്യുന്ന കോടതിക്ക് അടുത്തിടെ ലഭിക്കുന്ന രണ്ടാത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്. കോടതിയിലെ മുൻ ജഡ്ജിയും ഇന്ത്യൻ വംശജയുമായ നവി പിള്ളയ്ക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം.ഇതിനു പിന്നാലെയാണു കോടതിക്കുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ചുമത്തിയത്.
ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണു ട്രംപിന്റെ അപ്രീതിക്കു കാരണം.