Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hajj

ഹ​ജ്ജ്: കൊ​ച്ചി​യി​ൽനി​ന്ന് ആ​ദ്യ​സം​ഘം ഏ​പ്രി​ൽ 30ന്

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ഈ ​​​വ​​​ർ​​​ഷം ഹ​​​ജ്ജ് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നു പു​​​റ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി വി​​​പു​​​ല​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ.

ഈ ​​​വ​​​ർ​​​ഷം 8,341 തീ​​​ർ​​​ഥാ​​​ട​​​ക​​​രാ​​​ണു കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 5,492 സ്ത്രീ​​​ക​​​ളും 2,849 പു​​​രു​​​ഷ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​മേ ല​​​ക്ഷ​​​ദ്വീ​​​പ്, ത​​​മി​​​ഴ്‌​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​രും നെ​​​ടു​​​മ്പാ​​​ശേ​​​രി ക്യാ​​​മ്പ് വ​​​ഴി​​​യാ​​​ണു യാ​​​ത്ര​​​യാ​​​കു​​​ന്ന​​​ത്.

ഏ​​​പ്രി​​​ൽ 30ന് ​​​ആ​​​ദ്യസം​​​ഘം യാ​​​ത്ര തി​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഹ​​​ജ്ജ് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​കും. 432 പേ​​​രെ വീ​​​തം വ​​​ഹി​​​ക്കു​​​ന്ന 20 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ഒ​​​രേ​​​സ​​​മ​​​യം 1,200 പേർക്കു താ​​​മ​​​സി​​​ക്കാ​​​ൻ വി​​​പു​​​ല​​​മാ​​​യ പ​​​ന്ത​​​ലും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി. ക​​​ഠി​​​ന​​​മാ​​​യ വേ​​​ന​​​ൽ​​​ച്ചൂ​​​ട് പ​​​രി​​​ഗ​​​ണി​​​ച്ച് പ​​​ന്ത​​​ലി​​​നു​​​ള്ളി​​​ലെ താ​​​പ​​​നി​​​ല 30 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സി​​​ൽ താ​​​ഴെ​​​യാ​​​യി നി​​​ല​​​നി​​​ർ​​​ത്താ​​​ൻ പ്ര​​​ത്യേ​​​ക എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും.

ക്യാ​​​മ്പി​​​ൽ പോ​​​ലീ​​​സ്, ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം, ഫ​​​യ​​​ർ​​​ഫോ​​​ഴ്‌​​​സ് സേ​​​വ​​​ന​​​ത്തി​​​നു പു​​​റ​​മേ തീ​​​ർ​​​ഥാ​​​ട​​​ക​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക വോ​​​ള​​​ന്‍റി​​​യ​​​ർ സം​​​ഘ​​​ത്തെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up