x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30ന്


Published: March 19, 2026 01:36 AM IST | Updated: March 19, 2026 01:36 AM IST

മ​​ല​​പ്പു​​റം: സം​​സ്ഥാ​​ന ഹ​​ജ്ജ് ക​​മ്മി​​റ്റി​​ക്ക് കീ​​ഴി​​ൽ ഹ​​ജ്ജി​​ന് പോ​​കു​​ന്ന​​വ​​രു​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ ആ​​ദ്യ ഹ​​ജ്ജ് വി​​മാ​​നം ഏ​​പ്രി​​ൽ 30 ന് ​​കൊ​​ച്ചി​​യി​​ൽ​​നി​​ന്ന് യാ​​ത്ര​​തി​​രി​​ക്കു​​മെ​​ന്ന് ഹ​​ജ്ജ് ക​​മ്മി​​റ്റി അ​​റി​​യി​​ച്ചു. ആ​​ദ്യ ഹ​​ജ്ജ് വി​​മാ​​നം ഏ​​പ്രി​​ൽ 30 ന് ​​ഉ​​ച്ച​​യ്ക്ക് 2.10ന് ​​കൊ​​ച്ചി​​യി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ട്ട് വൈ​​കു​​ന്നേ​​രം 5.30ന് ​​ജി​​ദ്ദ​​യി​​ൽ എ​​ത്തി​​ച്ചേ​​രും.

ഒ​​റ്റ​​ത്ത​​വ​​ണ 432 പേ​​രെ വ​​ഹി​​ക്കു​​ന്ന വി​​മാ​​നം മൊ​​ത്തം 20 സ​​ർ​​വീ​​സു​​ക​​ളാ​​ണു കൊ​​ച്ചി​​യി​​ൽ​​നി​​ന്നു ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​ട്ടു​​ള്ള​​ത്. 17 സ​​ർ​​വീ​​സു​​ക​​ൾ നോ​​ർ​​മ​​ൽ ഹ​​ജ്ജും മൂ​​ന്ന് സ​​ർ​​വീ​​സു​​ക​​ൾ ല​​ഘു ഹ​​ജ്ജി​​നാ​​യു​​മാ​​യാ​​ണു ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മേ​​യ് 17, 18, 19 തി​​യ​​തി​​ക​​ളി​​ലാ​​യാ​​ണ് ല​​ഘു ഹ​​ജ്ജ് സ​​ർ​​വീ​​സ്.

കൊ​​ച്ചി എം​​ബാ​​ർ​​ക്കേ​​ഷ​​ൻ പോ​​യി​​ന്‍റ് വ​​ഴി കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​മു​​ള്ള 7960 പേ​​രും ല​​ക്ഷ​​ദ്വീ​​പ് ഉ​​ൾ​​പ്പെ​​ടെ മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മു​​ള്ള 408 പേ​​രു​​മു​​ൾ​​പ്പെ​​ടെ മൊ​​ത്തം 8368 പേ​​രാ​​ണ് യാ​​ത്ര തി​​രി​​ക്കു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​മു​​ള്ള മ​​റ്റു എം​​ബാ​​ർ​​ക്കേ​​ഷ​​ൻ പോ​​യി​​ന്‍റു​​ക​​ളാ​​യ ക​​രി​​പ്പൂ​​രി​​ൽ​​നി​​ന്ന് മേ​​യ് 15 മു​​ത​​ൽ മേ​​യ് 18 വ​​രെ ആ​​കാ​​ശ എ​​യ​​ർ ഏ​​ഴ് സ​​ർ​​വീ​​സും ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് മേ​​യ് അ​​ഞ്ച് മു​​ത​​ൽ മേ​​യ് 14 വ​​രെ ഫ്ളൈ ​​അ​​ദീ​​ലു​​മാ​​ണ് സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തു​​ക​​യെ​​ന്ന് ഹ​​ജ്ജ് ക​​മ്മി​​റ്റി അ​​റി​​യി​​ച്ചു.

Tags : Hajj Kerala flight

Recent News

Corehub Up