Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halloween Party

America

ഹാ​ലോ​വീ​ൻ സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വയ്പിൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി മരിച്ചു; ആറ് പേ​ർ​ക്ക് പ​രി​ക്ക്

ഫെ​യ​ർ​ഫീ​ൽ​ഡ്: ക​ലി​ഫോ​ർ​ണി​യ​യി​ലെ  ഷോ​പ്പിം​ഗ് മാ​ളി​ലു​ള്ള 'സ്പി​രി​റ്റ് ഹാ​ലോ​വീ​ൻ' സ്റ്റോ​റി​ലു​ണ്ടാ​യ വെ​ടി​വയ്പ്പി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. സംഭവത്തിൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട​ത് 31 കാ​രി​യാ​യ കോ​ൺ​സ്റ്റ​ൻ​സ് ഹേ​ഗ​സ് ആ​ണെ​ന്ന് ഫെ​യ​ർ​ഫീ​ൽ​ഡ് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​വ​ർ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.​ പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

സാ​ൻ ഫ്രാ​ൻ​സി​സ്കോ​യ്ക്ക് വ​ട​ക്കു​കി​ഴ​ക്കാ​യി സ്ഥി​തി ചെ​യ്യു​ന്ന 'സൊ​ലാ​നോ ടൗ​ൺ സെ​ന്റ​ർ' മാ​ളി​ലാ​ണ് വെ​ടി​വയ്പ് ന​ട​ന്ന​ത്.

പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ എ​ഫ്ബിഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാക്കി​യി​ട്ടു​ണ്ട്.​ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മാ​ളി​ൽ ന​ട​ത്താ​നി​രു​ന്ന 'മാ​ൽ-​ഓ-​വീ​ൻ' പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. സ്റ്റോ​ർ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.

Latest News

Corehub Up