കോൺസ്റ്റൻസ് ഹേഗസ്
ഫെയർഫീൽഡ്: കലിഫോർണിയയിലെ ഷോപ്പിംഗ് മാളിലുള്ള 'സ്പിരിറ്റ് ഹാലോവീൻ' സ്റ്റോറിലുണ്ടായ വെടിവയ്പ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് ഈ ദാരുണ സംഭവം നടന്നത്.
കൊല്ലപ്പെട്ടത് 31 കാരിയായ കോൺസ്റ്റൻസ് ഹേഗസ് ആണെന്ന് ഫെയർഫീൽഡ് പോലീസ് തിരിച്ചറിഞ്ഞു. ഇവർ ഗർഭിണിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.
സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 'സൊലാനോ ടൗൺ സെന്റർ' മാളിലാണ് വെടിവയ്പ് നടന്നത്.
പ്രതിയെ കണ്ടെത്താൻ എഫ്ബിഐയുടെ സഹായത്തോടെ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മാളിൽ നടത്താനിരുന്ന 'മാൽ-ഓ-വീൻ' പരിപാടികൾ റദ്ദാക്കി. സ്റ്റോർ താത്കാലികമായി അടച്ചുപൂട്ടി.
Tags : shooting at Halloween party Deepika DeepikaNewspaper BreakingNews NewsUpdate regnant woman killed in shooting at Halloween party