Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HandofGod

ദൈ​​വ​​ത്തി​​ന്‍റെ കൈ ​​ സ്പ​​ർ​​ശി​​ച്ച പ​​ന്ത് വി​​ല 32.61 കോ​​ടി

ന്യൂ​​യോ​​ർ​​ക്ക്: 1986 ​​ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ അർജന്‍റൈൻ ഇ​​തി​​ഹാ​​സ​​താ​​രം ഡിയേഗോ മ​​റ​​ഡോ​​ണ​​യു​​ടെ ‘ദൈ​​വ​​ത്തി​​ന്‍റെ കൈ’ ​​ഗോ​​ളി​​ലെ പ​​ന്തി​​ന് ലേ​​ല​​ത്തി​​ൽ 32.61 കോ​​ടി രൂ​​പ.

അ​​മേ​​രി​​ക്ക​​യി​​ലെ ഹെ​​റി​​റ്റേ​​ജ് ഓ​​ക്്ഷ​​ൻ​​സി​​ലാ​​ണ് ഈ ​​ച​​രി​​ത്ര പ​​ന്ത് ശ​​നി​​യാ​​ഴ്ച ലേ​​ല​​ത്തി​​ന് വ​​ച്ച​​ത്. ലേ​​ല​​ത്തി​​ൽ പ​​ന്തി​​ന് 95 കോ​​ടി രൂ​​പ ല​​ഭി​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നു. ഫു​​ട്ബോ​​ൾ ച​​രി​​ത്ര​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട വ​​സ്തു​​ക്ക​​ളി​​ലൊ​​ന്നാ​​യാ​​ണ് ഈ ​​പ​​ന്തി​​നെ ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 2-1ന് ​​അ​​ർ​​ജ​​ന്‍റീ​​ന വി​​ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ച​​രി​​ത്രം പി​​റ​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് ഗോ​​ൾ​​കീ​​പ്പ​​ർ പീ​​റ്റ​​ർ ഷി​​ൽ​​ട്ട​​നെ മ​​റി​​ക​​ട​​ന്ന് മ​​റ​​ഡോ​​ണ കൈ​​കൊ​​ണ്ട് ത​​ട്ടി​​യി​​ട്ട പ​​ന്ത് വ​​ല​​യി​​ൽ ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ഇ​​തേ മ​​ത്സ​​ര​​ത്തി​​ൽത​​ന്നെ അ​​ഞ്ച് ഇം​​ഗ്ല​​ണ്ട് താ​​ര​​ങ്ങ​​ളെ മ​​റി​​ക​​ട​​ന്ന് അ​​ദ്ദേ​​ഹം നേ​​ടി​​യ മ​​റ്റൊ​​രു ഗോ​​ൾ പി​​ന്നീ​​ട് ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ ‘നൂ​​റ്റാ​​ണ്ടി​​ന്‍റെ ഗോ​​ൾ’ എ​​ന്ന​​റി​​യ​​പ്പെ​​ട്ടു.

അ​​ന്ന് മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച ടു​​ണീ​​ഷ്യ​​ൻ റ​​ഫ​​റി അ​​ലി ബി​​ൻ നാ​​സ​​ർ പ​​ന്ത് മൂ​​ന്ന് പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ സൂ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും 2022ൽ 22 ​​കോ​​ടി രൂ​​പ​​യ്ക്ക് വി​​റ്റു. പു​​തി​​യ ഉ​​ട​​മ 2023ൽ ​​വീ​​ണ്ടും ലേ​​ല​​ത്തി​​ന് വ​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പ്ര​​തീ​​ക്ഷി​​ച്ച വി​​ല ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ വി​​ൽ​​പ​​ന ന​​ട​​ന്നി​​ല്ല. 2022ലെ ​​ലേ​​ല​​ത്തി​​ൽ മ​​റ​​ഡോ​​ണ ഇ​​തേ മ​​ത്സ​​ര​​ത്തി​​ൽ ധ​​രി​​ച്ച ഷ​​ർ​​ട്ടി​​ന് 92 കോ​​ടി ല​​ഭി​​ച്ചി​​രു​​ന്നു.

Latest News

Corehub Up