Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HangingScene

കെ​​ട്ടി തൂ​​ങ്ങി അ​​ഭി​​ന​​യി​​ക്കു​​ന്ന​​തിനിടയിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു

മ​​ല​​പ്പു​​റം: വീ​​ട്ടു​​കാ​​രെ ഭ​​യ​​പ്പെ​​ടു​​ത്താ​​ൻ ക​​യ​​ർ കെ​​ട്ടി തൂ​​ങ്ങു​​ന്ന​​താ​​യി അ​​ഭി​​ന​​യി​​ക്കു​​ന്ന​​തി​​നി​​ടെ ക​​യ​​ർ ക​​ഴു​​ത്തി​​ൽ കു​​രു​​ങ്ങി ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു.

വേ​​ങ്ങ​​ര ക​​ണ്ണ​​മം​​ഗ​​ലം വാ​​ള​​ക്കു​​ട ത​​ട​​ത്തി​​ൽ താ​​മ​​സി​​ക്കു​​ന്ന പാ​​ല​​ത്തി​​ങ്ങ​​ൽ അ​​ഷ്റ​​ഫി​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് അ​​ഫ്നാ​​സാ​​ണ് (11) മ​​രി​​ച്ച​​ത്. എ​​ട​​ക്കാ​​പ​​റ​​ന്പ് എ​​എം​​എം​​യു​​പി സ്കൂ​​ളി​​ലെ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ്.

സ്കൂ​​ളി​​ൽ ഇ​​ന്ന​​ലെ മേ​​ള​​യാ​​യി​​രു​​ന്നു. സ്കൂ​​ളി​​ലേ​​ക്കു പോ​​കാ​​ൻ സ​​മ​​യം വൈ​​കി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വീ​​ട്ടു​​കാ​​ർ വ​​ഴ​​ക്ക് പ​​റ​​ഞ്ഞി​​രു​​ന്നു​​വ​​ത്രേ. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​വ​​രെ ഭ​​യ​​പ്പെ​​ടു​​ത്താ​​നാ​​യി വീ​​ട്ടി​​ലെ ജ​​ന​​ലി​​ൽ ക​​യ​​ർ കെ​​ട്ടി തൂ​​ങ്ങു​​ന്ന​​താ​​യി അ​​ഭി​​ന​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ഫ്നാ​​സ്.

ഇ​​തി​​നി​​ടെ ക​​യ​​ർ അ​​ബ​​ദ്ധ​​ത്തി​​ൽ ക​​ഴു​​ത്തി​​ൽ കു​​രു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ വീ​​ട്ടു​​കാ​​ർ സ​​മീ​​പ​​മു​​ള്ള കു​​ന്നും​​പു​​റ​​ത്തെ സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കൊ​​ണ്ടോ​​ട്ടി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

മ​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ഊ​​ക്ക​​ത്ത് ജു​​മാ മ​​സ്ജി​​ദി​​ൽ ക​​ബ​​റ​​ട​​ക്കി. മാ​​താ​​വ് : റം​​ല. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ : ആ​​സി​​ഫ്, സ​​ക്കീ​​ന, സ​​ഫി​​യ, സ​​ഹാ​​ന.

Latest News

Corehub Up