Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassment Campaign

അ​പ​വാ​ദ​പ്ര​ച​ര​ണം; പ​ത്ത് കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി ഹി​മ​യാ​നി പു​രി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യ ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ മ​ക​ൾ ഹി​മ​യാ​നി പു​രി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹി​മ​യാ​നി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ഹി​മ​യാ​നി പു​രി​ക്ക് എ​പ്‌​സ​റ്റീ​നു​മാ​യി സാ​മ്പ​ത്തി​ക​മാ​യോ വ്യ​ക്തി​പ​ര​മാ​യോ ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഫെ​ബ്രു​വ​രി 22 മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യ പ്ര​ച​ര​ണം ന​ട​ന്നി​രു​ന്നു. എ​പ്‌​സ്റ്റീ​നി​ൽ നി​ന്ന് ഹി​മ​യാ​നി​യു​ടെ സ്ഥാ​പ​ന​മാ​യ 'റി​യ​ൽ പാ​ർ​ട്ണേ​ഴ്സ് എ​ൽ​എ​ൽ​സി' ഫ​ണ്ട് കൈ​പ്പ​റ്റി​യെ​ന്നും പ്ര​ച​ര​ണ​മു​ണ്ടാ​യി. ഇ​ത്ത​രം വ്യാ​ജ വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഇ​നി ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് ത​ട​യ​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

എ​ക്സ് , ഗൂ​ഗി​ൾ, മെ​റ്റാ, ലി​ങ്ക്ഡ് ഇ​ൻ തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നും ഹി​മ​യാ​നി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​താ​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ളാ​യ​തി​നാ​ലാ​ണ് മ​നഃ​പൂ​ർ​വം ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തെ​ന്നും ത​ന്‍റെ മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട തൊ​ഴി​ൽ ജീ​വി​ത​ത്തെ ത​ക​ർ​ക്കാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്നും ഹി​മ​യാ​നി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.​കേ​സ് കോ​ട‌​തി നാ​ളെ പ​രി​ഗ​ണി​ച്ചേ​ക്കും.

 

 

Latest News

Corehub Up