Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HardWorkPaysOff

മും​ബൈ കാ​ത്തു​വ​ച്ച അ​ത്ഭു​തം; 24 രൂ​പ​യു​മാ​യെ​ത്തി​യ യു​വാ​വ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് കോ​ടീ​ശ്വ​ര​നാ​യി

മും​ബൈ: സ്വ​പ്ന​ന​ഗ​രി​യാ​യ മും​ബൈ​യി​ലേ​ക്ക് വ​ണ്ടി ക​യ​റു​മ്പോ​ൾ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഭൂ​ഷ​ൺ താ​ക്ക​റെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് വെ​റും 24 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​യു​വാ​വി​നാ​യി കാ​ലം മും​ബൈ​യി​ൽ ഒ​രു അ​ത്ഭു​തം കാ​ത്തു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഭൂ​ഷ​ൺ കോ​ടീ​ശ്വ​ര​നാ​യി മാ​റി. അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി​യു​ടെ 18-ാം സീ​സ​ണി​ൽ ഒ​രു കോ​ടി രൂ​പ നേ​ടു​ന്ന ആ​ദ്യ മ​ത്സ​രാ​ർ​ഥി​യാ​യി ഭൂ​ഷ​ൺ ച​രി​ത്രം കു​റി​ച്ചു.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് ഭൂ​ഷ​ൺ മും​ബൈ​യി​ലെ​ത്തി​യ​ത്. 2020-ൽ ​സി​വി​ൽ സ​ർ​വീ​സ് സ്വ​പ്ന​ങ്ങ​ൾ​ക്കാ​യി പ​ഠ​നം തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം, 2016 മു​ത​ൽ കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി​യു​ടെ ഹോ​ട്ട് സീ​റ്റി​ലെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് ഭൂ​ഷ​ൺ വ​ള​ർ​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ മ​ക​ന്‍റെ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​ക​രു​തെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ഠ​ന​ച്ചെ​ല​വു​ക​ൾ​ക്കാ​യി അ​മ്മ ത​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റാ​ണ് പ​ണം സ്വ​രൂ​പി​ച്ച​ത്.

Latest News

Corehub Up