x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈ കാത്തുവച്ച അത്ഭുതം; 24 രൂപയുമായെത്തിയ യുവാവ് ഒറ്റദിവസം കൊണ്ട് കോടീശ്വരനായി

അബു ജേക്കബ് വർഗീസ്
Published: November 27, 2026 11:09 AM IST | Updated: November 27, 2026 11:13 AM IST

ഭൂ​ഷ​ൺ താ​ക്ക​റെ

മും​ബൈ: സ്വ​പ്ന​ന​ഗ​രി​യാ​യ മും​ബൈ​യി​ലേ​ക്ക് വ​ണ്ടി ക​യ​റു​മ്പോ​ൾ ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഭൂ​ഷ​ൺ താ​ക്ക​റെ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് വെ​റും 24 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​യു​വാ​വി​നാ​യി കാ​ലം മും​ബൈ​യി​ൽ ഒ​രു അ​ത്ഭു​തം കാ​ത്തു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഭൂ​ഷ​ൺ കോ​ടീ​ശ്വ​ര​നാ​യി മാ​റി. അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​താ​ര​ക​നാ​യെ​ത്തു​ന്ന കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി​യു​ടെ 18-ാം സീ​സ​ണി​ൽ ഒ​രു കോ​ടി രൂ​പ നേ​ടു​ന്ന ആ​ദ്യ മ​ത്സ​രാ​ർ​ഥി​യാ​യി ഭൂ​ഷ​ൺ ച​രി​ത്രം കു​റി​ച്ചു.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് ഭൂ​ഷ​ൺ മും​ബൈ​യി​ലെ​ത്തി​യ​ത്. 2020-ൽ ​സി​വി​ൽ സ​ർ​വീ​സ് സ്വ​പ്ന​ങ്ങ​ൾ​ക്കാ​യി പ​ഠ​നം തു​ട​ങ്ങി​യ ഇ​ദ്ദേ​ഹം, 2016 മു​ത​ൽ കോ​ൻ ബ​നേ​ഗ ക്രോ​ർ​പ​തി​യു​ടെ ഹോ​ട്ട് സീ​റ്റി​ലെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് ഭൂ​ഷ​ൺ വ​ള​ർ​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ മ​ക​ന്‍റെ പ​ഠ​ന​ത്തി​ന് ത​ട​സ​മാ​ക​രു​തെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ഠ​ന​ച്ചെ​ല​വു​ക​ൾ​ക്കാ​യി അ​മ്മ ത​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​റ്റാ​ണ് പ​ണം സ്വ​രൂ​പി​ച്ച​ത്.

 

K-Rail Survey

സ​മ്മാ​ന​ത്തു​ക കൊ​ണ്ട് അ​മ്മ വി​റ്റ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വ​ർ​ണം തി​രി​കെ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നാ​ണ് ഭൂ​ഷ​ണി​ന്‍റെ ആ​ഗ്ര​ഹം. മി​ക​ച്ചൊ​രു പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന് സി​വി​ൽ സ​ർ​വീ​സ് പ​ഠ​നം തു​ട​രാ​നും അ​ദ്ദേ​ഹം ല​ക്ഷ്യ​മി​ടു​ന്നു.

ഒ​രു കോ​ടി രൂ​പ സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ഴ് കോ​ടി രൂ​പ​യു​ടെ ജാ​ക്ക്പോ​ട്ട് ചോ​ദ്യ​വും ഭൂ​ഷ​ണെ തേ​ടി​യെ​ത്തി. എ​ന്നാ​ൽ, ഉ​ത്ത​രം ഉ​റ​പ്പി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ക​ളി അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ തീ​രു​മാ​നം.

ക​ളി​യി​ൽ നി​ന്നും പി​ന്മാ​റി​യ ശേ​ഷം ഭൂ​ഷ​ൺ പ​റ​ഞ്ഞ ഉ​ത്ത​രം ശ​രി​യാ​യി​രു​ന്നു. ഏ​ഴ് കോ​ടി രൂ​പ കൈ​വി​ട്ടു​പോ​യെ​ങ്കി​ലും ഭൂ​ഷ​ണി​ന് അ​തി​ൽ യാ​തൊ​രു നി​രാ​ശ​യു​മി​ല്ല.

കാ​ര​ണം, അ​ക്കൗ​ണ്ടി​ൽ 24 രൂ​പ​യു​മാ​യി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ഇ​റ​ങ്ങി​യ അ​വ​ന് ഈ ​ഒ​രു കോ​ടി രൂ​പ വെ​റു​മൊ​രു സ​മ്മാ​ന​ത്തു​ക​യാ​യി​രു​ന്നി​ല്ല, തന്‍റെ കു​ടും​ബ​ത്തിന്‍റെ മു​ഴു​വ​ൻ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​യി​രു​ന്നു.

അ​ത് ഊ​ഹ​ത്തി​ന്‍റെ പേ​രി​ൽ ന​ഷ്‌ട​പ്പെ​ടു​ത്താ​ൻ അ​വ​ൻ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

Tags : BhushanThakare AmitabhBachchan InspiringStory MumbaiMiracle HardWorkPaysOff

Recent News

Corehub Up