Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Karmasena

Kozhikode

ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വി​ല​ങ്ങാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ; നാ​ട്ടു​കാ​ര്‍​ക്ക് ആരോഗ്യത്തിൽ ആശങ്ക

വി​ല​ങ്ങാ​ട്: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വി​ല​ങ്ങാ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡ് ചെ​ത്തു​ള്ള​പ്പൊ​യി​ലി​ൽ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് തു​ട​ങ്ങി​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ൾ ഉ​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം​തി​രി​ക്ക​ലാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി വാ​ഹ​ന​ത്തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​റി​വോ, സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത ആ​രോ​ഗ്യ ഭീ​തി​യി​ലും പ്ര​തി​ഷേ​ധ​ത്തി​ലു​മാ​ണ്. പ​ക​ർ​ച്ച​വ്യാ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി അ​ങ്ങോ​ട്ട്‌ മാ​റ്റ​ണ​മെ​ന്നും വി​ല​ങ്ങാ​ട് ചേ​ർ​ന്ന യു​ഡി​എ​ഫ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​ലം ശ​ക്തി പ്രാ​പി​ക്കു​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്നം ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​ന​ട​പ​ടി​ക​ളെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബ​ഹു​ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് പ്രേ​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പി.​എ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, ലൗ​ലി ബി​ജു, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​ബാ​ല​കൃ​ഷ്ണ​ൻ, ജോ​സ് ഇ​രു​പ്പ​ക്കാ​ട്ട്, പി.​എ​സ്. ശ​ശി , ജോ​ർ​ജ് ജോ​സ​ഫ് മ​ണ്ണാ​റു​കു​ന്നേ​ൽ, ബി​പി​ൻ തോ​മ​സ്, സാ​ബു ജോ​സ​ഫ്, സോ​ജ​ൻ പൊ​ന്മ​ല​കു​ന്നേ​ൽ, ജോ​ൺ​സ​ൺ ഓ​ലി​ക്ക​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up