രാഷ്ട്രപതി ഭവനിൽ ഒരു ചിത്രം കാണാം. രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം, യൂണിഫോമിട്ട്, ആത്മവിശ്വാസത്തോടെ നിൽക്കുന്ന ഒരു പെൺകുട്ടി.
അതാണ് ചരിത്രം.
ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതിയുടെ ADC ആകുന്ന ആദ്യ വനിത .ലെഫ്റ്റനന്റ് കമാൻഡർ യശസ്വി ബി സൊളാങ്കി.
ആരാണ് ADC?
Aide de Camp. രാഷ്ട്രപതിയുടെ വലംകൈ. രാഷ്ട്രപതിയുടെ എല്ലാ കാര്യങ്ങളും നോക്കുന്ന വിശ്വസ്തൻ. എപ്പോഴും രാഷ്ട്രപതിയുടെ ഒപ്പം ഉണ്ടാകും. ആ യൂണിഫോമിലെ ചെറിയ ഒരു കയറുണ്ട്, aiguillette എന്ന് പറയും, അത് കിട്ടുക എന്നത് ഒരു പട്ടാളക്കാരന്റെ ഏറ്റവും വലിയ സ്വപ്നമാണ്.ഇതുവരെ ആ സ്വപ്നം പുരുഷന്മാർക്ക് മാത്രമായിരുന്നു. യശസ്വി അത് മാറ്റി എഴുതി.
ഹരിയാനയിലെ പെൺകുട്ടി എങ്ങനെ ഇവിടെ എത്തി?
2012 ൽ നേവിയിൽ ചേർന്ന സാധാരണ പെൺകുട്ടി. പിന്നീട് പഠിച്ച്, കഠിനാധ്വാനം ചെയ്ത് ലെഫ്റ്റനന്റ് കമാൻഡർ ആയി. ഇങ്ങനെ ഒരു സ്ഥാനം ഒരിക്കലും ഞാൻ സ്വപ്നം കണ്ടിരുന്നില്ല , എന്ന് യശസ്വി തന്നെ പറഞ്ഞിട്ടുണ്ട്.2025 ഏപ്രിലിൽ തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയുമായി നേരിട്ട് ഇന്റർവ്യൂ. ഒരു മാസത്തെ കർശന പരിശീലനം. ഒടുവിൽ മേയ് മാസത്തിൽ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.
എന്തുകൊണ്ട് നമുക്ക് അഭിമാനം?
ഇത് ഒരു ജോലി അല്ല, ഒരു സന്ദേശമാണ്. ഇന്ത്യൻ സൈന്യത്തിൽ പെൺകുട്ടികൾക്കും എത്താൻ കഴിയാത്ത ഉയരമില്ല എന്ന സന്ദേശം.രാഷ്ട്രപതി ഭവനിലെ ആ അഞ്ച് ADCമാരിൽ ഒരാളായി, ഇന്ത്യയുടെ അഭിമാനമായി, യശസ്വി ഇന്ന് നിൽക്കുമ്പോൾ, നാളെ ആ സ്ഥാനത്തേക്ക് എത്താൻ സ്വപ്നം കാണുന്ന ആയിരം പെൺകുട്ടികൾ ഇന്ത്യയിലുണ്ട്.അതാണ് ഈ നേട്ടത്തിന്റെ യഥാർത്ഥ വിജയം.