x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്ര​പ​തി​യു​ടെ നി​ഴ​ലാ​യ ഒ​രു ഇ​ന്ത്യ​ൻ പെ​ൺ​കു​ട്ടി

വെബ്ഡെസ്ക്
Published: November 10, 2026 11:46 AM IST | Updated: November 10, 2026 11:46 AM IST

യ​ശ​സ്വി ബി ​സൊ​ളാ​ങ്കി

 

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഒ​രു ചി​ത്രം കാ​ണാം. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നൊ​പ്പം, യൂ​ണി​ഫോ​മി​ട്ട്, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നി​ൽ​ക്കു​ന്ന ഒ​രു പെ​ൺ​കു​ട്ടി.

അ​താ​ണ് ച​രി​ത്രം.

ഇ​ന്ത്യ​ൻ ക​ര​സേ​ന, നാ​വി​ക​സേ​ന, വ്യോ​മ​സേ​ന എ​ന്നീ മൂ​ന്ന് സേ​ന​ക​ളി​ൽ നി​ന്നും ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ ADC ആ​കു​ന്ന ആ​ദ്യ വ​നി​ത .ലെ​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ യ​ശ​സ്വി ബി ​സൊ​ളാ​ങ്കി.
ആ​രാ​ണ് ADC?

Aide de Camp. രാ​ഷ്ട്ര​പ​തി​യു​ടെ വ​ലം​കൈ. രാ​ഷ്ട്ര​പ​തി​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കു​ന്ന വി​ശ്വ​സ്ത​ൻ. എ​പ്പോ​ഴും രാ​ഷ്ട്ര​പ​തി​യു​ടെ ഒ​പ്പം ഉ​ണ്ടാ​കും. ആ ​യൂ​ണി​ഫോ​മി​ലെ ചെ​റി​യ ഒ​രു ക​യ​റു​ണ്ട്, aiguillette എ​ന്ന് പ​റ​യും, അ​ത് കി​ട്ടു​ക എ​ന്ന​ത് ഒ​രു പ​ട്ടാ​ള​ക്കാ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​ണ്.​ഇ​തു​വ​രെ ആ ​സ്വ​പ്നം പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു. യ​ശ​സ്വി അ​ത് മാ​റ്റി എ​ഴു​തി.

ഹ​രി​യാ​ന​യി​ലെ പെ​ൺ​കു​ട്ടി എ​ങ്ങ​നെ ഇ​വി​ടെ എ​ത്തി?
2012 ൽ ​നേ​വി​യി​ൽ ചേ​ർ​ന്ന സാ​ധാ​ര​ണ പെ​ൺ​കു​ട്ടി. പി​ന്നീ​ട് പ​ഠി​ച്ച്, ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ലെ​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ ആ​യി. ഇ​ങ്ങ​നെ ഒ​രു സ്ഥാ​നം ഒ​രി​ക്ക​ലും ഞാ​ൻ സ്വ​പ്നം ക​ണ്ടി​രു​ന്നി​ല്ല , എ​ന്ന് യ​ശ​സ്വി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.2025 ഏ​പ്രി​ലി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ഷ്ട്ര​പ​തി​യു​മാ​യി നേ​രി​ട്ട് ഇ​ന്‍റ​ർ​വ്യൂ. ഒ​രു മാ​സ​ത്തെ ക​ർ​ശ​ന പ​രി​ശീ​ല​നം. ഒ​ടു​വി​ൽ മേ​യ് മാ​സ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

എ​ന്തു​കൊ​ണ്ട് ന​മു​ക്ക് അ​ഭി​മാ​നം?
ഇ​ത് ഒ​രു ജോ​ലി അ​ല്ല, ഒ​രു സ​ന്ദേ​ശ​മാ​ണ്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​ത്താ​ൻ ക​ഴി​യാ​ത്ത ഉ​യ​ര​മി​ല്ല എ​ന്ന സ​ന്ദേ​ശം.​രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ ആ ​അ​ഞ്ച് ADCമാ​രി​ൽ ഒ​രാ​ളാ​യി, ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി, യ​ശ​സ്വി ഇ​ന്ന് നി​ൽ​ക്കു​മ്പോ​ൾ, നാ​ളെ ആ ​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ സ്വ​പ്നം കാ​ണു​ന്ന ആ​യി​രം പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലു​ണ്ട്.​അ​താ​ണ് ഈ ​നേ​ട്ട​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ വി​ജ​യം.

Tags : Success women Hariyana girl

Recent News

Corehub Up