x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടപ്പുറത്ത് നിന്ന് കോക്ക്പിറ്റിലേക്ക്

വെബ്ഡെസ്ക്
Published: November 11, 2026 01:22 PM IST | Updated: November 11, 2026 01:22 PM IST

ക​രി​ഷ്മ ബി​ൻ​രാ​ജ്

 

ഒ​രി​ക്ക​ൽ പൂ​ന്തു​റ ക​ട​പ്പു​റ​ത്ത് നി​ന്ന് ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ന്നു​പോ​കു​ന്ന വി​മാ​ന​ങ്ങ​ളെ നോ​ക്കി ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി സ്വ​പ്നം ക​ണ്ടു - ഒ​രു ദി​വ​സം ഞാ​നും വി​മാ​നം പ​റ​ത്തും!

കേ​ട്ട​വ​ർ​ക്ക് അ​തൊ​രു കു​ട്ടി​യു​ടെ വെ​റും വാ​ക്കാ​യി തോ​ന്നി​യി​രി​ക്കാം. പ​ക്ഷെ ആ ​പെ​ൺ​കു​ട്ടി​ക്ക് അ​ത് ജീ​വി​ത​ല​ക്ഷ്യ​മാ​യി​രു​ന്നു.
ആ ​സ്വ​പ്നം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി​നി ക​രി​ഷ്മ ബി​ൻ​രാ​ജ്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ സ​ഹാ​യ​രാ​ജി​ന്‍റെ​യും മേ​രി​വ​സ​ന്ത​യു​ടെ​യും മ​ക​ൾ. ക​ട​ലി​നോ​ട് മ​ല്ലി​ട്ട് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് ക​രി​ഷ്മ​യു​ടെ പ​റ​ക്ക​ൽ തു​ട​ങ്ങു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, അ​ന​വ​ധി വെ​ല്ലു​വി​ളി​ക​ൾ. പ​ല​തും അ​വ​ളു​ടെ മു​ന്നി​ൽ വി​ല​ങ്ങു​ത​ടി​യാ​യി നി​ന്നു. പ​ക്ഷേ ആ​കാ​ശം കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ ഒ​ന്നി​നും അ​വ​ളെ ത​ള​ർ​ത്താ​നാ​യി​ല്ല.
ആ ​തീ​രു​മാ​ന​മാ​ണ് അ​വ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ കേ​പ്ടൗ​ൺ ഫ്ലൈ​യിം​ഗ് ക്ല​ബ്ബി​ൽ എ​ത്തി​ച്ച​ത്. അ​വി​ടെ 17 മ​ണി​ക്കൂ​റി​ലേ​റെ ത​നി​ച്ച് വി​മാ​നം പ​റ​ത്തി പ്രൈ​വ​റ്റ് പൈ​ല​റ്റ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി ക​രി​ഷ്മ ച​രി​ത്രം കു​റി​ച്ചു.
ഇ​നി ല​ക്ഷ്യം കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സാ​ണ്. അ​തി​നു​മ​പ്പു​റം ഒ​രു വ​ലി​യ ആ​ഗ്ര​ഹം കൂ​ടി അ​വ​ൾ​ക്കു​ണ്ട് .ഒ​രി​ക്ക​ൽ താ​ൻ വ​ള​ർ​ന്ന പൂ​ന്തു​റ​യു​ടെ മു​ക​ളി​ലൂ​ടെ ഒ​രു വി​മാ​നം പ​റ​ത്ത​ണം.
ക​ട​ലി​ൽ ജീ​വി​തം ക​ണ്ടെ​ത്തി​യ അ​ച്ഛ​ന്‍റെ മ​ക​ൾ ഇ​ന്ന് ആ​കാ​ശ​ത്ത് സ്വ​ന്തം ഭാ​വി ക​ണ്ടെ​ത്തു​ക​യാ​ണ്.
സ്വ​പ്ന​ങ്ങ​ൾ​ക്ക് ഉ​യ​ര​മു​ണ്ടാ​ക​ണ​മെ​ന്നും അ​ത് സ്വ​ന്ത​മാ​ക്കാ​ൻ മ​ന​സ്സി​ൽ ചി​റ​കു​ക​ൾ വേ​ണ​മെ​ന്നും ക​രി​ഷ്മ ന​മ്മെ ഓ​ർ​മ​പ്പി​ക്കു​ന്നു.

Tags : success story

Recent News

Corehub Up