മാൽതി
ദേശീയ ഹോക്കി ടീമിന്റെ ജഴ്സിയിൽ നിന്ന് ലഖ്നൗവിലെ തിരക്കേറിയ തെരുവുകളിലെ ഓട്ടോറിക്ഷ ഡ്രൈവറിലേക്ക്. മാൽതിയുടെ ജീവിതം ഒരു സിനിമാകഥ പോലെയാണ്.
ആറു വയസു മുതൽ ഹോക്കിയായിരുന്നു മാൽതിയുടെ ലോകം. സംസ്ഥാനങ്ങൾ താണ്ടി കളിച്ചു, നാലു തവണ ദേശീയ തലത്തിൽ ഇന്ത്യക്കായി ഇറങ്ങി. ലഖ്നൗവിലെ ബാബു ബനാറസി ദാസ് എഞ്ചിനീയറിംഗ് കോളജിൽ സ്പോർട്സ് ഓഫീസറായി ജോലിയും നേടി. എല്ലാം നല്ല രീതിയിൽ പോകുമ്പോഴാണ് ജീവിതം മറ്റൊരു വഴിക്ക് തിരിഞ്ഞത്.
കൗമാരത്തിൽ കഴിഞ്ഞ വിവാഹം ദുരിതമായി. പീഡനങ്ങൾ നിറഞ്ഞ ദാമ്പത്യം, സാമ്പത്തിക പ്രതിസന്ധി, മകനെ ഒറ്റയ്ക്ക് വളർത്തേണ്ട ഉത്തരവാദിത്തം. കളിക്കളത്തിലെ പോരാട്ടത്തെ
ക്കാൾ കഠിനമായി ജീവിതപ്പോരാട്ടം.അവിടെ മാൽതി തോറ്റില്ല.
2013 ൽ എല്ലാവരെയും ഞെട്ടിച്ച തീരുമാനം ,ഓട്ടോറിക്ഷ ഓടിക്കാൻ ഇറങ്ങി. അന്ന് ലഖ്നൗവിൽ ആ ജോലി ചെയ്യുന്ന ഒരേയൊരു പെണ്ണ് താനായിരുന്നെന്ന് അവർ പറയുന്നു. പുരുഷന്മാർ മാത്രം കൈയടക്കിയ തെരുവിൽ ഒരു സ്ത്രീയുടെ ധൈര്യം.
ഇന്ന് 15 വർഷമായി ആ തെരുവുകളിൽ മാൽതിയുണ്ട്, ഓട്ടോറിക്ഷയുമായി. ഹോക്കി സ്റ്റിക്ക് മാറ്റിവെച്ചെങ്കിലും പോരാട്ടവീര്യം കൈവിട്ടില്ല. ലഖ്നൗവിന്റെ തെരുവോരത്ത് മാൽതി ഓടിക്കുന്നത് വെറുമൊരു ഓട്ടോയല്ല, അതിജീവനത്തിന്റെ വണ്ടിയാണ്.