Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harnessed

ബ്ലൂ ​ഇ​ക്കോ​ണ​മി​യി​ല്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: കേ​ന്ദ്രമ​ന്ത്രി അ​മി​ത് ഷാ

കൊ​​​ല്ലം: വ​​​ലി​​​യ തീ​​​ര​​​ദേ​​​ശ​​​വും കാ​​​യ​​​ലു​​​ക​​​ളു​​​മൊ​​​ക്കെ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ബ്ലൂ ​​​ഇ​​​ക്കോ​​​ണ​​​മി​​​യി​​​ല്‍ വ​​​ലി​​​യ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​ത്സ്യോ​​​ത്പാ​​​ദ​​​നം, സം​​​സ്‌​​​ക​​​ര​​​ണം, പാ​​​ക്കേ​​​ജിം​​​ഗ്, ബ്രാ​​​ന്‍​ഡിം​​​ഗ്, ക​​​യ​​​റ്റു​​​മ​​​തി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സ​​​ഹ​​​ക​​​ര​​​ണ​​​രം​​​ഗ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ള്‍ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര, സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി അ​​​മി​​​ത് ഷാ.

നാ​​​ഷ​​​ണ​​​ല്‍ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക​​​ണ്‍​സ്യൂ​​​മേ​​​ഴ്‌​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ (എ​​​ന്‍​സി​​​സി​​​എ​​​ഫ്) സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സ​​​മൃ​​​ദ്ധി എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി കൊ​​​ല്ലം പ​​​വി​​​ത്രം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​നി​​​താ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന് ദി​​​ശ പ​​​ക​​​രു​​​ന്ന വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യ​​​ത്തി​​​ന് സ്വാ​​​ത​​​ന്ത്ര്യം കി​​​ട്ടു​​​ന്ന​​​തി​​​ന് മു​​​മ്പുത​​​ന്നെ വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് തി​​​രു​​​വി​​​താം​​​കൂ​​​റും കൊ​​​ച്ചി​​​യും മ​​​ല​​​ബാ​​​റും. 23000ത്തി​​​ല​​​ധി​​​കം സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്ല നി​​​ല​​​യി​​​ല്‍ പ്ര​​​വൃ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​ന് എ​​​ല്ലാ​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ല്‍​കാ​​​ന്‍ കേ​​​ന്ദ്രം ത​​​യാ​​​റാ​​​ണെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി ഡ​​​ല്‍​ഹി​​​യി​​​ലെ​​​ത്തി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ച​​​ര്‍​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ​​​യു​​​ള്ള വി​​​ത്ത് വി​​​ത​​​ര​​​ണം, സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള നാ​​​ഫെ​​​ഡ് ക​​​ല്യാ​​​ണ്‍ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് വി​​​ത​​​ര​​​ണം, വ​​​നി​​​തം ഷീ ​​​മാ​​​ര്‍​ട്ട് ഉ​​​ദ്ഘാ​​​ട​​​നം, ഭാ​​​ര​​​ത് ആ​​​ട്ട, അ​​​രി എ​​​ന്നി​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം എ​​​ന്നി​​​വ കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ന്ന് നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ന്ദ്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ഒ​​​രു സ​​​ഹ​​​ക​​​ര​​​ണ​​​പ്ര​​​സ്ഥാ​​​നം ന​​​മ്മു​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് കൈ​​​കോ​​​ര്‍​ക്കു​​​ന്ന​​​തി​​​ല്‍ വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി എം. ​​​ലി​​​ജു പ​​​റ​​​ഞ്ഞു.

ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം, സു​​​താ​​​ര്യ​​​ത, പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ നേ​​​തൃ​​​ത്വം എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യ്ക്ക് ഇ​​​നി ആ​​​വ​​​ശ്യ​​​മെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യെ പു​​​തി​​​യ ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ എ​​​ല്ലാ പി​​​ന്തു​​​ണ​​​യും അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക സ​​​ഹ​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​യി. സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണ് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി, രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ എം​​​എ​​​ല്‍​എ, എ​​​ന്‍​സി​​​സി​​​എ​​​ഫ് ചെ​​​യ​​​ര്‍​മാ​​​ന്‍ വി​​​ശാ​​​ല്‍ സിം​​​ഗ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​നി ജോ​​​സ​​​ഫ് ച​​​ന്ദ്ര എ​​​ന്നി​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up