Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Departmen

Kannur

ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​സ​ഭ​യി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ, ശു​ചി​ത്വം, കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സം​ഭ​ര​ണ​രീ​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. സ​തീ​ഷ് , അ​ർ​ച്ച​ന, അ​നീ​ഷ്യ എ​ന്നി​വ​രും, കൂ​ട്ടു​മു​ഖം സി​എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ന​ൽ​കു​മാ​ർ, ഹ​ർ​ഷ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ൾ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up