പ്രതീകാത്മക ചിത്രം
ശ്രീകണ്ഠപുരം: നഗരസഭയിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ, ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷ്യവസ്തുക്കളുടെ സംഭരണരീതി എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി.
ആരോഗ്യവിഭാഗത്തിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. സതീഷ് , അർച്ചന, അനീഷ്യ എന്നിവരും, കൂട്ടുമുഖം സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സനൽകുമാർ, ഹർഷ എന്നിവരും നേതൃത്വം നൽകി. ഭക്ഷ്യസ്ഥാപനങ്ങൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Health Departmen