പ്രതീകാത്മക ചിത്രം
കൊല്ലം: ഓണക്കാലത്ത് വിലക്കയറ്റംനിയന്ത്രിക്കുന്നതിനായി റേഷന്‍കടകളിലൂടെ കൂടുതല്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഞ്ഞ (എഎവൈ) കാര്‍ഡ്: 30 കിലോഗ്രാം അരിയും രണ്ടു കിലോഗ്രാം ഗോതമ്പും സൗജന്യം. മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കില്‍. പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ്: ഓരോ അംഗത്തിനും നലു കിഗ്രാം അരിയും ഒരു കിഗ്രാം ഗോതമ്പും സൗജന്യം. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് ഗോതമ്പിനു പകരം ആട്ട പാക്കറ്റിന് ഒമ്പതുരൂപ നിരക്കില്‍. ഓണത്തോടനുബന്ധിച്ച് കാര്‍ഡിന് മൂന്നു കിലോഗ്രാം ഒഎംഎസ്എസ് അരിയും കിലോ ഗ്രാമിന് 26 രൂപ നിരക്കില്‍ നല്‍കും.
നീല (എന്‍പിഎസ്) കാര്‍ഡ്: ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരി വീതം കിലോക്ക് നാലുരൂപ നിരക്കില്‍. കാര്‍ഡിന് മൂന്നു കിലോഗ്രാം അരി 10.90 നിരക്കിലും 10 കി.ഗ്രാം അരി 26 രൂപ നിരക്കിലും രണ്ടു കിലോഗ്രാം ഗോതമ്പ് 8.70 നിരക്കിലും നല്‍കും. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് നാലു കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കില്‍ നല്‍കും.
വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡ്: ഏഴു കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 10 കി.ഗ്രാം അരി 26 രൂപ നിരക്കിലും രണ്ടു കിലോഗ്രാം ഗോതമ്പ് 8.70 രൂപ നിരക്കിലും നല്‍കും. റേഷന്‍ കടകളിലെ സ്റ്റോക്കിനനുസരിച്ച് നാലു കിലോഗ്രാം വരെ ആട്ട 17 രൂപ നിരക്കിലും നല്‍കും. തവിട്ട് (എന്‍പിഐ) കാര്‍ഡ്: രണ്ടു കിലോഗ്രാം അരി 10.90 രൂപ നിരക്കിലും പ്രത്യേകം വിഹിതമായി രണ്ടു കിലോഗ്രാം ഗോതമ്പ് 8.70 രൂപ നിരക്കിലും. സ്റ്റോക്കിനനുസരിച്ച് ഒരു കിലോഗ്രാം ആട്ട 17 രൂപ നിരക്കിലും 10 കിലോഗ്രാം അരി 26 രൂപ നിരക്കിലും വിതരണം നടത്തും.
മണ്ണെണ്ണ വിഹിതം: വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞ കാര്‍ഡിന് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് അര ലിറ്ററും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആറു ലിറ്ററും മണ്ണെണ്ണ വിഹിതമായി അനുവദിച്ചിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ഓണത്തിനുമുമ്പായി 16 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും, പിങ്ക് കാര്‍ഡിന് (പിഎച്ച്എച്ച്) 26 രൂപ നിരക്കില്‍ മൂന്നു കിലോഗ്രാം ഒഎംഎസ്എസ് (ആന്ധ്ര കാക്കിനട, കോമണ്‍ ബോയില്‍ഡ് റൈസ്) അരിയും ടൈഡ് ഓവര്‍ കാര്‍ഡിന് (എന്‍.പി.എസ്, എന്‍പിഎന്‍എസ്, എന്‍പിഐ) 10 കിലോഗ്രാം അരിയും കിലോഗ്രാമിന് 26 രൂപ നിരക്കില്‍ നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Tags : Nattuvishesham Local News More food Collector