x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ങ്ങ് 2026 എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍

വെബ് ഡെസ്ക്
Published: August 6, 2026 03:08 AM IST | Updated: August 6, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ളീ​യ രം​ഗ​ക​ല​ക​ളു​ടെ പ്ര​ചാ​ര​ണ​വും ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ദു​ബാ​യി​ലും കേ​ര​ള​ത്തി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന തി​ര​നോ​ട്ടം ഒ​രു​ക്കു​ന്ന അ​ര​ങ്ങ് 2026 എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ഡോ. ​കെ.​എ​ന്‍. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബ്ബി​ന്‍റെ സം​ഘാ​ട​ന​ത്തി​ല്‍ ക്രൈ​സ്റ്റ് കോ​ള​ജ് ഐ​കെ​എ​സ് സെ​ല്ലി​ന്‍റേ​യും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എ​ട്ടി​ന് രാ​വി​ലെ 9.30ന് ​സ​മാ​രം​ഭ​സ​ദ​സി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​എ. നാ​യ​ര്‍, ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി. ​ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Arangu 2026

Recent News

Corehub Up