x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: August 6, 2026 03:52 AM IST | Updated: August 6, 2026 03:52 AM IST

എ​ൽ​ഡി​എ​ഫ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഇ. ​പ​ദ്മാ​ക്ഷ​ൻ മാ​ർ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം 1533 കോ​ടി രൂ​പ ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തു കാ​ര​ണം ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മെ​യി​ന്‍റ​ന​ൻ​സ് ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗ് ന​ട​ന്നി​ല്ല. അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ എ​ന്നി​വ​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് പ്ര​വൃ​ത്തി​യും മു​ട​ങ്ങി​യി​രി​ക്കു​ന്നു. പാ​ലി​യേ​റ്റീ​വ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും മു​ട​ങ്ങി.
ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ അവ​ശ്യ​മ​രു​ന്നു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ക്കാ​ട​ൻ റ​ഹീം, പി.​എം. ബ​ഷീ​ർ, എം. ​മു​ജീ​ബ് റ​ഹ്മാ​ൻ, ടി.​ ഹ​രി​ദാ​സ​ൻ, ശ്രീ​ധ​ര​ൻ, സ്ക​റി​യ കി​നാംതോ​പ്പി​ൽ, പ​രു​ന്ത​ൻ നൗ​ഷാ​ദ്, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ഇ. ​അ​രു​ണ്‍​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News LDF march Nilambur

Recent News

Corehub Up