x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കു​ടി​വെ​ള്ള-​ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ വേ​ഗ​മാ​ക്കും'

വെബ് ഡെസ്ക്
Published: August 6, 2026 04:00 AM IST | Updated: August 6, 2026 04:00 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​: യോ​ഗ​ത്തി​ൽ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് സം​സാ​രി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും പു​തി​യ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ല​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, രാ​മ​ൻ​ചാ​ടി, വെ​ട്ടി​ച്ചു​റു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. പ്ര​വൃ​ത്തി​ക​ൾ വേ​ഗ​മാ​ക്കാ​നും ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കാ​ർ​ഷി​ക, കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​തി​നു​വേ​ണ്ട സാ​ങ്കേ​തി​കാ​നു​മ​തി​ക​ളും സ​ർ​വേ ന​ട​പ​ടി​ക​ളും വേ​ഗ​മാ​ക്കും.
കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ജ​ൽജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ക​ണ​ക്‌ഷ​ൻ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് കു​ഴി​യെ​ടു​ത്ത റോ​ഡു​ക​ൾ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ങ്കാ​വ​നം ഡാം ​പ്ര​ദേ​ശ​ത്ത് പി​പി​പി മോ​ഡ​ലി​ൽ ഡാം ​ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും പ്രൊ​പ്പോ​സ​ൽ ത​യാ​റാ​ക്കു​ന്ന​തി​നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ സു​ര​യ്യ ഫാ​റൂ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷ​ഹീ​ന മോ​ൾ, ആ​യി​ഷ മേ​ക്കോ​ട്ടി​ൽ, സു​ലൈ​ഖ ക​രി​ന്പ​ന, സു​ധ, റം​സീ​ന മു​ജീ​ബ്, ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ. ​സു​ഹാ​സ്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ ചീ​ഫ് എ​ൻ​ജി​നിയ​ർ പി. ​ശ്രീ​ദേ​വി, വാ​ട്ട​ർ അ​ഥോ​റി​റ്റി എം​ഡി എ​സ്. പ്രേം ​കി​ഷ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Drinking water

Recent News

Corehub Up