x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ സം​ഘ​ട്ട​നംര​ണ്ടു ‌പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 04:39 AM IST | Updated: August 6, 2026 04:39 AM IST

പ്രതീകാത്മക ചിത്രം

പി​റ​വം: ടൗ​ണി​ൽ ബാ​റി​ലെ കാ​ർ ഷെ​ഡി​ലു​ണ്ടാ​യ സം​ഘ​ട​ന​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ പി​റ​വം ച​ക്കാ​ല​ക്ക​ൽ ബി​ബി​ൻ ജോ​സി​നെ (39) എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​മ​ല​ക്ക​വ​ല മ​ധു​ര​യി​ൽ അ​ല​ക്സ് (38) പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. സം​ഭ​വ​ത്തി​ൽ പാ​ഴൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, വൈ​ശാ​ഖ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ലാ​യ മ​റ്റൊ​രു യു​വാ​വി​നു വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടി​ന് രാ​ത്രി 11.30-ഓ​ടെ ‌യാ​ണ് സം​ഭ​വം. മ​ഴ​യാ​യ​തി​നാ​ൽ ബാ​റി​ന്‍റെ കാ​ർ ഷെ​ഡി​ൽ നി​ന്ന​പ്പോ​ഴാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up