എക്സൈസ് സംഘം പിടികൂടിയ സ്പിരിറ്റ് ശേഖരവും പ്രതികളും.
അങ്കമാലി: ഓണവിപണി ലക്ഷ്യമിട്ട് വ്യാജമദ്യം നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന 1248 ലിറ്റർ സ്പിരിറ്റ് അങ്കമാലി എക്സൈസ് പിടികൂടി.
സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊല്ലം ചാത്തന്നൂർ സ്വദേശി രതീഷ്, നോർത്ത് പറവൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ കൊല്ലം സ്വദേശി രതീഷ് നേരത്തെ എംഡിഎംഎ, കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
കോതകുളങ്ങര ഭാഗത്ത് പൂട്ടിക്കിടന്നിരുന്ന ഹോളോബ്രിക്സ് ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് ഈ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ഓണം ലക്ഷ്യമാക്കി വ്യാജമദ്യം നിർമിച്ച് വിപണനം നടത്താൻ എത്തിച്ചതാണ് സ്പിരിറ്റ് എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യമടക്കം അന്വേഷിച്ചുവരികയാണ്.
Tags : Nattuvishesham DistrictNews DeepikaNews