പ്രതീകാത്മക ചിത്രം
കൊച്ചി: ടാങ്കര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ സ്വദേശി ജിന്‍സ് മാത്യു (42) ആണ് അറസ്റ്റിലായത്.
ജൂലൈ 21ന് പുലര്‍ച്ചെയായിരുന്നു അപകടം. കുണ്ടന്നൂര്‍ വില്ലിംഗ്ടണ്‍ ഐലന്‍ഡ് റോഡിലൂടെ അശ്രദ്ധമായി വന്ന ടാങ്കര്‍ ലോറി എതിര്‍ദിശയില്‍ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് എളംകുളം സ്വദേശി മനോഷ് (51) ആണ് ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് എറണാകുളം സൗത്ത് പൊലിസ് കേസെടുത്തിട്ടുള്ളത്.
Tags : Nattuvishesham DistrictNews DeepikaNews arrested