x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ആ​ലു​വ​യി​ൽ ജ​ന​കീ​യ പ​ട്രോ​ളിം​ഗ് വി​ജ​യ​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 6, 2026 04:00 AM IST | Updated: August 6, 2026 04:00 AM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ലു​വ​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. ആ​ലു​വ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​വ​ർ​ച്ച ചെ​യ്യു​ന്ന​വ​രെ​ക്കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന്, ല​ഹ​രി വി​ല്പ​ന സം​ഘ​ങ്ങ​ളും പി​ടി​കൂ​ടി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ, ആ​ലു​വ താ​ലൂ​ക്ക് പൗ​ര​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് രാ​ത്രി കാ​ല പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലു​ള്ള​ത്. പൊ​ലി​സ്‌ ഡോ​ഗ് സ്ക്വാ​ഡി​ലെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച മി​സ്റ്റി എ​ന്ന പോ​ലീ​സ് നാ​യ​യും ഉ​ണ്ട്. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി, ഡി​വൈ​എ​സ്പി, ഇ​ൻ​സ്പെ​ക​ർ​മാ​ർ എ​ന്നി​വ​രും നേ​തൃ​ത്യം ന​ൽ​കു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ നി​ന്ന് റെ​യി​ൽ​വേ മേ​ൽ ന​ട​പ്പാ​ലം ക​യ​റി മ​റു​വ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യ​താ​യി പ​ട്രോ​ളിം​ഗ് ടീ​മം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up