x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം റോ​ഡി​ൽ കു​ഴി; ദീ​പി​ക വാ​ർ​ത്ത​യി​ൽ ഇ​ട​പെ​ട്ട് മ​ന്ത്രി

വെബ് ഡെസ്ക്
Published: August 6, 2026 03:59 AM IST | Updated: August 6, 2026 03:59 AM IST

ആ​ലു​വ- പ​റ​വൂ​ർ റോ​ഡി​ൽ ടി​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പം രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ മൂ​ടു​ന്നു.

ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ ടി​വി​എ​സ് ക​വ​ല​യ്ക്ക് സ​മീ​പ​മം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക ന​ൽ​കി​യ വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

ആ​ലു​വ പ​റ​വൂ​ർ പ്ര​ധാ​ന റോ​ഡി​ൽ കോ​ട്ട​പ്പു​റം മു​ത​ൽ സി​മി​ലി​യ സ്റ്റോ​പ്പ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി​ക​ളി​ൽ ഉ​ട​ൻ മൂ​ടു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

നി​ര​ന്ത​ര​മാ​യി പെ​യ്യു​ന്ന മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മാ​ണ് കു​ഴി​യ​ട​യ്ക്ക​ൽ വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ലു​വ പ​റ​വൂ​ർ പ്ര​ധാ​ന പാ​ത വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Road

Recent News

Corehub Up