തകർന്ന നിലമ്പൂർ മിനിബൈപാസ് റോഡ്
നിലമ്പൂര്‍: വി.കെ. റോഡില്‍നിന്ന് ജ്യോതിപ്പടിയിലേക്ക് ചേരുന്ന മിനി ബൈപാസ് റോഡ് മൂന്നിടത്ത് തകര്‍ന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ ഗതാഗത പ്രതിസന്ധി.
റോഡ് മോശമായതോടെ നിലമ്പൂര്‍, വഴിക്കടവ്, പോത്തുകല്ല്, പൂക്കോട്ടുംപാടം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ മിനി ബൈപാസ് ഒഴിവാക്കി മില്‍മ ബൂത്ത് ജംഗ്ഷന് വഴിയാണ് കെഎന്‍ജി റോഡിലേക്ക് പ്രവേശിക്കുന്നത്. ഇവിടേക്ക് ബസുകള്‍ തലങ്ങും വിലങ്ങും എത്തുന്നതും നിയവിരുദ്ധമായ ഓട്ടോറിക്ഷ പാര്‍ക്കിംഗും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഇവിടെ വാഹനാപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും പത്ര വിതരണ ഏജന്റിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബൈപാസ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags : Nattuvishesham Local News Nilambur Mini Bypass