വ്യാപാരി വ്യവസായി ഏകോപനസമിതി വേലൂർ യൂണിറ്റ് വിവാഹസമ്മാനം, ഭദ്രം മരണാനന്തര ഫണ്ട് വിതരണം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് നിർവഹിക്കുന്നു.
വേലൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേലൂർ യൂണിറ്റ് വ്യാപാരികളുടെ മക്കൾക്ക് അമ്പതിനായിരംരൂപ വിവാഹസമ്മാനവും ഭദ്രം മരണാനന്തര ഫണ്ട് 20 ലക്ഷം രൂപയും വിതരണംചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും കൂടിയായ അബ്ദുൾ ഹമീദ് നിർവഹിച്ചു. വേലൂർ യൂണിറ്റ് പ്രസിഡന്റ് സി.വി. ബാബു അധ്യക്ഷതവഹിച്ചു.
ഭദ്രം കുടുംബസുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ രണ്ടുപേർക്ക് 10 ലക്ഷം രൂപവീതമുള്ള മരണാനന്തര ഫണ്ട് കുന്നംകുളം നിയോജകമണ്ഡലം ചെയർമാൻ എം.കെ. പോൾസണും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും ചേർന്ന് കുടുംബങ്ങൾക്ക് നൽകി. വിവാഹസമ്മാനം ജിനേഷ് തെക്കേക്കര കൈമാറി. ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസി, സി.എസ്. പ്രവീൺ, എം.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത അബ്ദുൽ ഹമീദിനെ ആദരിച്ചു.