x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ​ങ്ങ​ര​യി​ലെ ഡ്രെ​യിനേ​ജ്: പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 6, 2026 03:09 AM IST | Updated: August 6, 2026 03:09 AM IST

ഡ്രെ​യിനേ​ജി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യി​ൽ വ​ലി​യ ദ്വാ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു.

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ചി​റ​ങ്ങ​ര​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഡ്രെ​യിനേ​ജ് സം​വി​ധാ​ന​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ വ​യോ​ധി​ക ദ​മ്പ​തി​ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ ഒ​ടു​വി​ൽ പ​രി​ഹാ​ര​ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ​യു​ള്ള ക​നാ​ലി​ലേ​ക്ക് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി ഡ്രെ​യിനേ​ജി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യി​ൽ വ​ലി​യ ദ്വാ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് നി​ർ​മാ​ണ ക​മ്പ​നി ആ​രം​ഭി​ച്ച​ത്. വീ​ടി​നും പ​രി​സ​ര​ത്തി​നും ഭീ​ഷ​ണി​യാ​യി​രു​ന്ന വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ തോ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ബ​ല​പ്പെ​ടു​ത്തു​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​ടി​യ​പ്പാ​ട​ൻ തോ​മ​സി​ന്‍റെ വീ​ട്ടി​ലേ​ക്കും മു​റ്റ​ത്തേ​ക്കും മ​ഴ​വെ​ള്ളം ഡ്രെ​യിനേ​ജി​ലൂ​ടെ കു​ത്തി​യൊ​ഴു​കി എ​ത്തു​ന്ന സാ​ഹ​ച​ര്യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. ഇതു ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക ക​ഴി​ഞ്ഞ ദിവസം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി.

ഇ​തി​ന് പി​ന്നാ​ലെ നി​ർ​മാ​ണ ക​മ്പ​നി ഡ്രി​ല്ലിം​ഗ് മെ​ഷീ​നും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തി ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ​യു​ള്ള ക​നാ​ലി​ലേ​ക്ക് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നു​ള്ള ദ്വാ​ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ്രാ​ഥ​മി​ക ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.
ഭാ​വി​യി​ൽ സ​മാ​ന​മാ​യ ദു​രി​തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​മ​ഗ്ര​മാ​യ ഡ്രെ​യിനേ​ജ് പു​നഃ​ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews initiated.

Recent News

Corehub Up