x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ർ​​ണാ​​ട​​ക മന്ത്രിസഭാ വികസനത്തിലെ അതൃപ്തി; എം​​എ​​ൽ​​എ​​മാ​​ർ ഇ​​ട​​ഞ്ഞു​​ത​​ന്നെ

വെബ്ഡെസ്ക്
Published: August 6, 2026 01:56 AM IST | Updated: August 6, 2026 01:56 AM IST

മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ

ബം​​ഗ​​ളൂരു: ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ ഇ​​ട​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രു​​മാ​​യി ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​റും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ര​​ൺ​​ദീ​​പ് സു​​ർ​​ജേ​​വാ​​ല​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

മ​​ന്ത്രി​​സ​​ഭാ വി​​ക​​സ​​ന​​ത്തി​​ൽ ത​​ഴ​​ഞ്ഞ​​തോ​​ടെ ക​​ലാ​​പ​​ക്കൊ​​ടി ഉ​​യ​​ർ​​ത്തി​​യ എം​​എ​​ൽ​​എ​​മാ​​രെ​​യാ​​ണ് നേ​​താ​​ക്ക​​ൾ ക​​ണ്ട​​ത്. പ്ര​​ദേ​​ശ് കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ ബി.​​കെ. ഹ​​രി​​പ്ര​​സാ​​ദും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ളി​​ലാ​​ണ്.

നേ​​താ​​ക്ക​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലും പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള സാ​​ധ്യ​​ത തെ​​ളി​​യു​​ന്നി​​ല്ല. യ​​ശ്വ​​ന്ത​​രാ​​യ​​ഗൗ​​ഡ വി.​​പാ​​ട്ടി​​ൽ എം​​എ​​ൽ​​എ സ്ഥാ​​നം രാ​​ജി​​വ​​യ്ക്കാ​​നു​​ള്ള തീ​​രു​​മാ​​നം ഉ​​പേ​​ക്ഷി​​ച്ചു​​വെ​​ന്നു​​മാ​​ത്രം.

അ​​തേ​​സ​​മ​​യം അ​​തൃ​​പ്ത​​രാ​​യ എം​​എ​​ൽ​​എ​​മാ​​ർ അ​​ടു​​ത്ത​​ദി​​വ​​സം ഒ​​ന്നി​​ച്ചു​​ചേ​​ർ​​ന്ന് ഭാ​​വി​​പ​​രി​​പാ​​ടി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​മെ​​ന്നാ​​ണു സൂ​​ച​​ന.

19 പേ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണു ഡി.​​കെ. ശി​​വ​​കു​​മാ​​ർ മ​​ന്ത്രി​​സ​​ഭ വി​​ക​​സി​​പ്പി​​ച്ച​​ത്.

സുബ്ബ റെഡ്ഢി എംഎൽഎയുടെ അനുയായികൾ അഴിഞ്ഞാടി

 ചി​​​ക്ക​​​ബ​​​ല്ലാ​​​പു​​​ര: ബ​​​ഗേ​​​പ്പ​​​ള്ളി കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ എ​​​സ്.​​​എ​​​ൻ. സു​​​ബ്ബ റെ​​​ഡ്ഢി​​​യെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് അ​​​നു​​​യാ​​​യി​​​ക​​​ൾ ചി​​​ക്ക​​​ബ​​​ല്ലാ​​​പു​​​ര​​​യി​​​ൽ അ​​​ഴി​​​ഞ്ഞാ​​​ടി.

ക​​​ട​​​ക​​​ളും മ​​​റ്റും നി​​​ർ​​​ബ​​​ന്ധി​​​ച്ച് അ​​​ട​​​പ്പി​​​ച്ചു. ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ടു​​​റോ​​​ഡി​​​ൽ ട​​​യ​​​റു​​​ക​​​ളും മ​​​റ്റും ക​​​ത്തി​​​ക്കു​​​ക​​​യും ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

വാ​​​ഹ​​​ന​​​ങ്ങ​​​ളും ട്രാ​​​ക്ട​​​റു​​​ക​​​ളും മ​​​റ്റും പ്രധാന റോ​​​ഡു​​​ക​​​ൾ​​​ക്ക് കു​​​റു​​​കെ ഇ​​​ട്ടു. പ്ര​​​തി​​​ഷേ​​​ധം ബ​​​ഗേ​​​പ്പ​​​ള്ളി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഒ​​​തു​​​ങ്ങാ​​​തെ തെ​​​രു​​​വു​​​ക​​​ളി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​ച്ചു. ബ​​​ന്ദി​​​ൽ ജി​​​ല്ല​​​യിയി​​​ലെ ജ​​​ന​​​ജീ​​​വി​​​തം സ്തം​​​ഭി​​​ച്ചു.

Tags : Karnataka Cabinet Expansion Dissatisfaction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up