x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച രാ​ജേ​ഷി​ന്‍റെ വീ​ട് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: August 6, 2026 02:05 AM IST | Updated: August 6, 2026 02:05 AM IST

രാ​​​ജേ​​​ഷി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ ആ​​​ർ​​​ഷ​​​ൻ, അ​​​ഭി​​​ഷേ​​​ക് എ​​​ന്നി​​​വ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ ചെ​​​റു​​​പു​​​ഴ​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ലി​​​യൂ​​​ർ സ്വ​​​ദേ​​​ശി ആ​​​ർ. രാ​​​ജേ​​​ഷി​​​ന്‍റെ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത വീ​​​ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ചെ​​​റു​​​പു​​​ഴ സ്വ​​​ദേ​​​ശി ബെ​​​ന്നി​​​യെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു കൈ​​​പി​​​ടി​​​ച്ചു ക​​​യ​​​റ്റി​​​യ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നൊ​​ടു​​​വി​​​ലാ​​​ണ് തേ​​​ജ​​​സ്വ​​​നി പു​​​ഴ​​​യി​​​ൽ രാ​​​ജേ​​​ഷി​​​ന്‍റെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ​​​ത്.

സം​​​സ്ഥാ​​​ന ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ രാ​​​ജേ​​​ഷി​​​ന്‍റെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​​ഡ്വൈ​​​ഞ്ച​​​ർ ടൂ​​​റി​​​സം രം​​​ഗ​​​ത്ത് സു​​​ര​​​ക്ഷ​​​യു​​​ടെ പാ​​​ഠ​​​ങ്ങ​​​ൾ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്ക് പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ രാ​​​ജേ​​​ഷി​​​ന്‍റെ അ​​​കാ​​​ല​​​ത്തി​​​ലെ വേ​​​ർ​​​പാ​​​ട് ഏ​​​റെ വേ​​​ദ​​​നാ​​​ജ​​​ക​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : Rajesh House VDSatheesan RescueOperation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up