x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 03:12 AM IST | Updated: August 6, 2026 03:12 AM IST

ബീ​നാ​ച്ചി ടൗ​ണി​ൽ ഭീ​ഷ​ണി​യാ​യി മാ​റി​യ വീ​ട്ടി​മ​ര​ങ്ങൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യാ​ത 766 ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ ബ​ത്തേ​രി ബീ​നാ​ച്ചി ടൗ​ണി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വ​ൻ​വീ​ട്ടി​മ​രം നി​ൽ​ക്കു​ന്ന​ത്.
സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ ടാ​ക്സി സ്റ്റാ​ന്‍റി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും സ​മീ​പ​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ഭീ​തി​യോ​ടെ​യാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന വ​ൻ വീ​ട്ടി​മ​രം മു​റി​ച്ചു​നീ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നാ​യി അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ​ക​ളും ന​ൽ​കി. എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ടൗ​ണി​ലെ ഓ​ട്ടോ​ഫ്ര​ണ്ട്സ് പു​ല​രി അ​യ​ൽ​ക്കൂ​ട്ടം മ​രം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് കാ​ണി​ച്ച് ഫ്ളെ​ക്സ് സ്ഥാ​പി​ച്ച​ത് മാ​ത്ര​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്. മ​ര​ത്തി​നോ​ട് തൊ​ട്ട് ചേ​ർ​ന്നാ​ണ് ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന കേ​ന്ദ്ര​മു​ള്ള​ത്. മ​ര​ത്തി​ൽ നി​ന്ന് ശി​ഖ​ര​ങ്ങ​ൾ വീ​ണ് ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കാ​റ്റ​ടി​ക്കു​ന്പോ​ൾ പോ​ലും മ​ര​ത്തി​ലെ വ​ൻ ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ഴു​ന്ന​ത് പ​തി​വാ​ണ്. അ​പ​ക​ട​ത്തി​ലാ​യ മ​രം വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ര​ട​ക്കം പ​റ​യു​ന്ന​ത്. നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന വ​ൻ​മ​രം വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന് മു​ൻ​പ് മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Nattuvishesham Local News Passengers vehicles

Recent News

Corehub Up