പ്രതീകാത്മക ചിത്രം
പാലക്കാട്: ഡൽഹിയിൽ സമരത്തിനുപോയ കേരളത്തിലെ ഇടത്- വലത് എംപി മാർ കേരളത്തിലെ പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ.
തിരുവനന്തപുരത്തു നടന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച പാലക്കാട് ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
യുവമോർച്ച ഈസ്റ്റ് ജില്ലാ അധ്യക്ഷൻ അമൃതാനന്ദ ബാബു അധ്യക്ഷനായി. യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി വരുണ്‍ പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് മനു മോഹൻ, ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, പാലക്കാട് വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി. വേണുഗോപാൽ, ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.കെ. ഓമനക്കുട്ടൻ, എൻ. ഷണ്മുഖൻ, പി. സ്മിതേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനു ശേഷം കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ പിരിഞ്ഞുപോയി.
Tags : Nattuvishesham DistrictNews DeepikaNews Clash during