x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​മ്പാ​ല​യി​ലെ 16 അം​ഗ ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത ജീ​വി​തം: ട്രൈ​ബ​ൽ ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് തേ​ടി

വെബ് ഡെസ്ക്
Published: August 6, 2026 02:20 AM IST | Updated: August 6, 2026 02:20 AM IST

വ​ട​ക്ക​ഞ്ചേ​രി: ക​ണ​ച്ചി​പ​രു​ത കൊ​ടു​മ്പാ​ല​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​ജീ​വി​തം സം​ബ​ന്ധി​ച്ച് ചി​റ്റൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ എം. ​ഷ​മീ​ന പ​റ​ഞ്ഞു. വീ​ട് നി​ർ​മാ​ണ​ത്തി​നു സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത​ത് ത​ട​സ​മാ​യു​ണ്ട്.

വീ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി​യ​റി​ഞ്ഞ് വീ​ട് നി​ർ​മാ​ണ​മോ മ​റ്റു സ്ഥ​ലം ക​ണ്ടെ​ത്തി അ​വി​ടേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി മി​ച്ച​ഭൂ​മി​യോ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യോ വേ​ണം. മേ​ലാ​ർ​കോ​ട് ഭാ​ഗ​ത്ത് സ്ഥ​ല​മു​ണ്ട്. എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പ​തി​നൊ​ന്നാം വാ​ർ​ഡി​ലു​ള്ള ചാ​മി​യു​ടെ 16 അം​ഗ കു​ടം​ബ​മാ​ണ് പ​ഴ​യ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യ കു​ടി​ലി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​ങ്ങ​ളി​ൽ ഇ​ന്ന​ലെ പ​ടം സ​ഹി​തം വാ​ർ​ത്ത വ​ന്ന​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ദൈ​ന്യ​സ്ഥി​തി പു​റം​ലോ​കം അ​റി​യു​ക​യും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​ക​ളി​ലേ​ക്കും നീ​ങ്ങി​യി​ട്ടു​ള്ള​ത്.

Tags : Nattuvishesham DistrictNews DeepikaNews seeks report.

Recent News

Corehub Up