ലോഗോ
കൊച്ചി: സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എഡി കാറ്റഗറി-2 ലൈസൻസ് അനുവദിച്ചു. ഇതോടെ ഇനി വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സ് വഴി ഏറ്റവും ആകർഷമായ നിരക്കിൽ വിദേശത്തേക്ക് അതിവേഗത്തിലും സുരക്ഷിതമായും പണമയയ്ക്കാനാകും.
വിദേശ പഠനത്തിനായുള്ള ട്യൂഷൻ ഫീസുകൾ, ലിവിംഗ് എക്സ്പെൻസ് (സ്റ്റുഡന്റ് അക്കൗണ്ടുകൾ ഉൾപ്പെടെ), ഫാമിലി മെയിന്റനൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള തുക സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സിലൂടെ വേഗത്തിൽ അയയ്ക്കാനുള്ള സാധ്യതയാണു തുറന്നിരിക്കുന്നത്.
ലോകോത്തര സർവകലാശാലകളുമായും പ്രമുഖ അന്താരാഷ്ട്ര പേയ്മെന്റ് പങ്കാളികളുമായുള്ള സഹകരണമാണ് ഇതിന് വഴിയൊരുക്കുന്നത്. ഇതിലൂടെ വിദ്യാർഥികളുടെ ഫീസ് പേയ്മെന്റുകൾ പൂർണ വിശ്വാസ്യതയോടെയും കൂടുതൽ എളുപ്പത്തിലും കൈകാര്യം ചെയ്യാൻ സ്ഥാപനത്തിനു സാധിക്കും.
വിദ്യാർഥികൾക്കു പുറമേ വിദേശത്തു കഴിയുന്ന ഏതൊരാൾക്കും എളുപ്പത്തിൽ പണമയയ്ക്കാനുള്ള സൗകര്യവും സാന്റാ മോണിക്ക ഗ്ലോബൽ ഫോറെക്സിൽ സജ്ജമാക്കിയിട്ടുണ്ട്.
വിദേശയാത്രകൾക്കാവശ്യമായ ഫോറിൻ കറൻസി എക്സ്ചേഞ്ച്, ഫോറെക്സ് ട്രാവൽ കാർഡ് സേവനങ്ങളും ലഭ്യമാണ്. യുഎസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട്, കനേഡിയൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ എന്നിവയ്ക്ക് പുറമേ തായ് ഭാത്, ശ്രീലങ്കൻ രൂപ, ഇന്തോനേഷ്യൻ രൂപിയ, വിയറ്റ്നാമീസ് ഡോങ്, റഷ്യൻ റൂബിൾ, ഫിലിപ്പീൻ പെസോ തുടങ്ങിയ പ്രമുഖ കറൻസികളും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
നിലവിൽ കൊച്ചി (രവിപുരം), നെടുമ്പാശേരി, തിരുവനന്തപുരം (പട്ടം), തിരുവല്ല, കണ്ണൂർ എന്നിവിടങ്ങളിലെ ശാഖകൾ വഴിയാണ് ഈ സേവനങ്ങൾ ലഭ്യമാകുന്നത്. കേരളത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ലഭ്യമാണ്. കൂടാതെ, ദക്ഷിണേന്ത്യയിലുടനീളം 50 പുതിയ ശാഖകൾകൂടി ആരംഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Tags : SantaMonica GlobalForex Business RBI Approval