അഭിജീത് ദീപ്കെ.
മുംബൈ: സമ്മര്‍ദഗ്രൂപ്പായി തുടരുമെന്നും രാഷ്ട്രീയപാര്‍ട്ടി രൂപീകരണം ആലോചനയിലില്ലെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ.
കൂട്ടായ്മ ദേശീയതലത്തില്‍ വ്യാപിപ്പിക്കുമെന്നും ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കു മെന്നും മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ രണ്ടു ദിവസമായി സഹപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് ആദ്ദേഹം പറഞ്ഞു.
ജുഡിഷറിയിലും രാഷ്ട്രീയത്തിലും മാധ്യമത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനിലുമെല്ലാം ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയകക്ഷികളുടെ അവസ്ഥ പരമദയനീയമാണ്.
ജനം രാവിലെ ഒരുഭാഗത്ത് വോട്ട് ചെയ്യുന്നു. വൈകുന്നേരം മറുഭാഗത്തുള്ള ചിലർ സർക്കാർ രൂപീകരിക്കുന്നു. ഈ സാഹചര്യത്തിലാണു സമ്മർദഗ്രൂപ്പായി തുടരാനുള്ള തീരുമാനമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി.
സോനം വാങ്ചുക്ക് മാർഗദർശിയായി തുടരുമെന്ന് സിജെപി മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. അദ്ദേഹത്തോട് ഉപദേശങ്ങൾ തേടും. പ്രക്ഷോഭത്തിനിടെ പരിക്കേറ്റവർക്ക് വൈദ്യസഹായവും നിയമസഹായവും നൽകുമെന്നും സൗരവ് ദാസ് വ്യക്തമാക്കി.
അതിനിടെ പരീക്ഷാക്രമക്കേടിന്റെ പേരിൽ ജാർഖണ്ഡിൽ ദേവന്ദ്രനാഥ് മഹാതോ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.
Tags : CJP PoliticalParty PressureGroup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AbhijeetDeepke