പ്രിയ പ്രകാശ് വാര്യർ
കൊച്ചി: പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ കുട്ടിക്യൂറ പുതിയ ബ്രാന്‍ഡ് അംബാസഡറായി നടി പ്രിയ പ്രകാശ് വാര്യരെ അവതരിപ്പിച്ചു. കൊച്ചിയില്‍ കുട്ടിക്യൂറയുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
കുട്ടിക്യൂറയുടെ പുതിയ ബ്രാന്‍ഡ് യാത്രയുടെ അവതരണവും യുവ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയാറാക്കിയ ഉത്പന്നവും ബ്രാന്‍ഡ് ഫിലിമും ചടങ്ങില്‍ അവതരിപ്പിച്ചു.
ചോലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാറുയ പ്രദീപ് ചോലയില്‍, സിഇഒ അനുപം കതേരിയ, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Tags : PriyaWarrier BrandAmbassador Cuticura Business