x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശൂ​ര​നാ​ട് വ​ട​ക്ക് പാ​ത​യോ​ര പൊ​തു​ഇട ശു​ചീ​ക​ര​ണം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 6, 2026 02:16 AM IST | Updated: August 6, 2026 02:16 AM IST

പ്രതീകാത്മക ചിത്രം

ശൂ​ര​നാ​ട് : ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ വ​ഴി​യോ​ര​വും പൊ​തു​ഇടങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന യ​ത്‌​ന​ത്തി​ന് തു​ട​ക്ക​മാ​യി. പ​ഞ്ച​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലെ​യും പാ​ത​യോ​ര​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, പൊ​തു​സ്ഥാ​പ​ന പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പു​ല്ലും കു​റ്റി​ക്കാ​ടും വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ച ര​ണ്ട് ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​വി​ഹി​ത​വും ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് പു​ല്ലു​വെ​ട്ടു​ന്ന യ​ന്ത്രം വാ​ങ്ങു​ക​യും താ​ത്ക്കാ​ലി​ക ശു​ചീ​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശ്രീ​ല​ക്ഷ്മി ബി​ജു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​മം​ഗ​ല അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത്തീ​ഫ് പെ​രും​കു​ളം, ഷീ​ജ ഷാ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു പ​ട്ടാ​റ, ബി​നു​കു​മാ​ര്‍, എ​സ്. ശ്രീ​കു​മാ​ര്‍, ബി​ന്ദു, രാ​ജ​ല​ക്ഷ്മി, ഗ്രീ​ഷ്മ ഗോ​പ​ന്‍, സെ​ക്ര​ട്ട​റി ഷാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ വ​ഴി​യോ​ര ശു​ചീ​ക​ര​ണ​പ​ദ്ധ​തി ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്താ​ണ്.

Tags : Nattuvishesham Local News Cleaning

Recent News

Corehub Up