ഗോവിന്ദ് മോഹൻ, ടി.വി. സോമനാഥൻ
ന്യൂഡൽഹി: കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെയും സേവനകാലാവധി ഒരു വർഷത്തേക്കുകൂടി നീട്ടി.
പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ദ കാബിനറ്റിന്റെ തീരുമാനപ്രകാരമാണു നടപടി. ഇതോടെ 1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സോമനാഥൻ 2027 ഓഗസ്റ്റ് 30 വരെ കാബിനറ്റ് സെക്രട്ടറിയായും 1989 ബാച്ച് സിക്കിം കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗോവിന്ദ് മോഹൻ 2027 ഓഗസ്റ്റ് 22 വരെ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയായും തുടരും.
ഈ മാസം അവസാനത്തോടെ കാലാവധി പൂർത്തിയാകാനിരിക്കേയാണു കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
Tags : Extended Tenure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash UnionCabinetSecretary HomeSecretary