പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: ഇത്തിക്കരയിലെ നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ കുഴിയില്‍ വീണു ബൈക്ക് യാത്രക്കാരന്റെ കാല്‍വിരല്‍ അറ്റു. ബൈക്ക് യാത്രക്കാരന് ചാത്തന്നൂര്‍ പറങ്ങോട്ടുവിള വീട്ടില്‍ ബിനു (44)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനെ കണ്ടശേഷം ചാത്തന്നൂരിലേക്ക് മടങ്ങുമ്പോള്‍ ഇത്തിക്കര പള്ളിക്കു സമീപം റോഡിലെ വലിയ കുഴിയില്‍ ബൈക്ക് വീഴുകയായിരുന്നു.
കാല് ഒടിയുകയും വിരല്‍ അറ്റുപോവുകയും ചെയ്തു. ബിനു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെട്ടെന്നു തിരിച്ചറിയാനാകാത്ത കുഴികള്‍ ഇവിടെ സ്ഥിരം അപകടം സൃഷ്ടിക്കുന്നുണ്ട്.
Tags : Nattuvishesham Local News crushed pothole