Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthInsurance

Special

37 രൂപ vs 4349 രൂപ: സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വ്യത്യാസം തേടി ഒരു യാത്ര

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ര​ണ്ട് വ്യ​ത്യ​സ്ത മു​ഖ​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ നി​ഷു തി​വാ​രി ന​ട​ത്തി​യ വേ​റി​ട്ട പ​രീ​ക്ഷ​ണം ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ​ക്കാ​ര​ൻ നേ​രി​ടു​ന്ന ചി​കി​ത്സാ പ്ര​തി​സ​ന്ധി​ക​ളെ​യും സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ ചി​ത്രം ന​ൽ​കു​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ഈ ​അ​ന്വേ​ഷ​ണം.

ഒ​രേ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യ്ക്ക് ഈ ​ര​ണ്ട് വി​ഭാ​ഗം ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യാ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വ്യ​ത്യാ​സ​ങ്ങ​ളാ​ണ് നി​ഷു ത​ന്‍റെ വീ​ഡി​യോ​യി​ലൂ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഡോ. ​റാം മ​നോ​ഹ​ർ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു നി​ഷു​വി​ന്‍റെ ആ​ദ്യ സ​ന്ദ​ർ​ശ​നം. അ​തി​രാ​വി​ലെ ത​ന്നെ അ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഒ​പി ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​രി നി​ൽ​ക്കേ​ണ്ടി വ​ന്ന​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്കി​ന്‍റെ നേ​ർ​ചി​ത്ര​മാ​യി അ​വ​ർ വി​വ​രി​ക്കു​ന്നു.

ഡോ​ക്ട​റെ കാ​ണാ​ൻ വീ​ണ്ടും സ​മാ​ന​മാ​യ സ​മ​യം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. വ​യ​റു​വേ​ദ​ന​യും ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​സ്വ​സ്ഥ​ത​ക​ളും അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും മ​രു​ന്നു​ക​ൾ കു​റി​ച്ച് ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്തു​ള്ള ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ത്തെ അ​വ​ർ​ക്ക് ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു.

കേ​വ​ലം 37 രൂ​പ​യി​ൽ അ​വി​ടെ ചി​കി​ത്സ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പ് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി നി​ഷു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തി​നു വി​പ​രീ​ത​മാ​യ കാ​ഴ്ച​യാ​യി​രു​ന്നു ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​വ​രെ കാ​ത്തി​രു​ന്ന​ത്.

ഒ​പി ടി​ക്ക​റ്റി​ന് മാ​ത്രം 1,400 രൂ​പ ഈ​ടാ​ക്കി​യെ​ങ്കി​ലും അ​വി​ടെ വ​രി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ധു​നി​ക​മാ​യ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ന്നു.

ഡോ​ക്ട​റെ ഉ​ട​ൻ ത​ന്നെ കാ​ണാ​ൻ സാ​ധി​ച്ചു​വെ​ങ്കി​ലും അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗും മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ ചെ​ല​വ് 4,349 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നു.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ 37 രൂ​പ​യ്ക്ക് തീ​ർ​ന്ന ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നൂ​റി​ര​ട്ടി​യി​ല​ധി​കം പ​ണം ന​ൽ​കേ​ണ്ടി വ​ന്നു എ​ന്ന​താ​ണ് ഇ​തി​ലെ വൈ​രു​ധ്യം.

ഈ ​ര​ണ്ട് അ​നു​ഭ​വ​ങ്ങ​ളെ​യും മു​ൻ​നി​ർ​ത്തി നി​ഷു പ​ങ്കു​വെ​ക്കു​ന്ന നി​രീ​ക്ഷ​ണം ഏ​റെ പ്ര​സ​ക്ത​മാ​ണ്. ഉ​യ​ർ​ന്ന ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ ബ​ജ​റ്റി​നെ താ​ളം​തെ​റ്റി​ക്കു​ന്ന ഇ​ന്ന​ത്തെ കാ​ല​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് എ​ന്ന​ത് ഒ​രു ആ​ഡം​ബ​ര​മ​ല്ലെ​ന്നും മ​റി​ച്ച് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​മി​ല്ലാ​തെ ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ സ​ഹാ​യി​ക്കു​മെ​ന്ന് ഈ ​യാ​ത്ര​യി​ലൂ​ടെ അ​വ​ർ സ​മ​ർ​ഥി​ക്കു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച ഈ ​വീ​ഡി​യോ, ആ​രോ​ഗ്യ പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ പു​തി​യൊ​രു ചി​ന്താ​ഗ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up