Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthcare Sector

ജ​ന​കീ​യ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​താ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യം: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​ന​കീ​യ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​താ​ണ് യു​ഡി​എ​ഫ് ന​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഡോ​ക്ട​ർ​മാ​രെ ത​ല​ങ്ങും വി​ല​ങ്ങും സ്ഥ​ലം മാ​റ്റു​ക​യാ​ണെ​ന്നും സി​പി​എം ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ചു.

എ​ല്ലാം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​ക എ​ന്ന അ​ജ​ണ്ട ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മം. എ​ല്ലാം സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​മെ​ന്ന അ​ജ​ണ്ട​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ടാ​സ്ക് ഫോ​ഴ്സ് അം​ഗ​ങ്ങ​ളി​ൽ വ​ൻ അ​ഴി​മ​തി​ക്കാ​രാ​ണു​ള്ള​ത്. എ​ന്തി​നാ​ണ് ഇ​വ​രെ വി​ദ​ഗ്ധ​രാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. മു​ൻ ആ​രോ​ഗ്യ മ​ന്ത്രി​മാ​രെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് മു​ര​ളീ​ധ​ര​നെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

എ​സ്എം​എ മ​രു​ന്ന് വി​വാ​ദ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം. ആ​രോ​ഗ്യ​മ​ന്ത്രി കൃ​ത്യ​മാ​യി മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​രം​മു​ട്ടു​മ്പോ​ൾ കൊ​ഞ്ഞ​നം കു​ത്തു​ക​യാ​ണ്. മ​റു​പ​ടി ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വ​രെ ചീ​ത്ത പ​റ​ഞ്ഞ​ത്. ഉ​പ​യോ​ഗി​ച്ച പ​ദം ഞാ​നി​വി​ടെ പ​റ​യു​ന്നി​ല്ല.

വൃ​ത്തി​കെ​ട്ട രീ​തി​യി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും എം​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൻ്റേ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​തി​ന് സ​മാ​ന​മാ​യ കോ​ർ​പ്പ​റേ​റ്റ് ഹി​ന്ദു​ത്വ ന​യ​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ൻ്റെ സാ​മ്പ​ത്തി​ക ന​യം ഇ​വി​ടെ​യും ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും കി​ഫ്ബി​യെ ത​ക​ർ​ക്കാ​ൻ ബോ​ധ​പൂ​വ്വം നീ​ക്കം ന​ട​ക്കു​ന്ന​താ​യും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കി​ഫ്ബി​യെ ത​ക​ർ​ത്ത് കേ​ര​ള വി​ക​സ​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ശ്ര​മി​ച്ച​ത്. അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​യ​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ താ​ൽ​പ​ര്യ​മാ​ണ് ഇ​പ്പോ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up