Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthyEnvironment

Middle East and Gulf

മാനസികാരോഗ്യത്തിന് ആരോഗ്യകരമായ സാമൂഹിക പരിസരമൊരുക്കണം: പി.എന്‍. ബാബുരാജന്‍

ദോ​ഹ: വ്യ​ക്തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​ക​ര​മാ​യ സാ​മൂ​ഹി​ക പ​രി​സ​രം ഒ​രു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നും ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റർ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ പി.എ​ന്‍. ബാ​ബു​രാ​ജ​ന്‍.

ആ​രോ​ഗ്യ​ക​ര​മാ​യ കൂ​ട്ടാ​യ്മ​ക​ള്‍​ക്കും സൗ​ഹൃ​ദ​ങ്ങ​ള്‍​ക്കും വ്യ​ക്തി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക മാ​ന​സി​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ഡി​യ പ്ല​സും ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​രി​യും തെ​റ്റും എ​ന്ന പ​ര​മ്പ​രാ​ഗ​ത വേ​ര്‍​തി​രി​വു​ക​ള്‍​ക്ക​പ്പു​റം, മ​ന​സി​നെ ശാ​ക്തീ​ക​രി​ക്കു​ക​യും ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​ത്. പ​ര​സ്പ​രം കേ​ള്‍​ക്കാ​നും മ​ന​സിലാ​ക്കാ​നും സ​ഹ​വ​സി​ക്കാ​നും ക​ഴി​യു​ന്ന സൗ​ഹൃ​ദ​പ​ര​മാ​യ സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​ത് ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജീ​വി​ത​ത്തോ​ടു​ള്ള ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും മ​റ്റു​ള്ള​വ​രു​ടെ പേ​രും പെ​രു​മ​യും നോ​ക്കി സ്വ​ന്തം ജീ​വി​ത​ത്തെ വി​ല​യി​രു​ത്തു​ക​യും നെ​ടു​വീ​ര്‍​പ്പി​ടു​ക​യും ചെ​യ്യു​ന്ന മ​ന​സു​ക​ളാ​ണ് ആ​ധു​നി​ക ലോ​കം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഫ്ര​ണ്ട്‌​സ് ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ കി​ഴി​ശേ​രി പ​റ​ഞ്ഞു.

അ​സ്വ​സ്ഥ​ത​ക​ളു​ടെ​യും ആ​കു​ല​ത​ക​ളു​ടെ​യും ലോ​ക​ത്ത് മ​നു​ഷ്യ​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് നാം ​വ​ള​രേ​ണ്ട​തു​ണ്ട്. ഉ​ള്ള​തി​ല്‍ സം​തൃ​പ്തി ക​ണ്ടെ​ത്താ​നും സ​മാ​ധാ​ന​പ​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. മ​ന​സിന്‍റെ ഐ​ശ്വ​ര്യ​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ഭാ​ഗ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ന്ത​ക​ളും സ്വ​ഭാ​വ​ങ്ങ​ളും ജീ​വി​ത​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ന​ല്ല ചി​ന്ത​ക​ളി​ലൂ​ടെ ന​ല്ല പ്ര​വൃ​ത്തി​ക​ളും അ​തു​വ​ഴി സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​യ ജീ​വി​ത​വും സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും എ​ന്‍എ​ല്‍പി പ​രി​ശീ​ല​ക​നും സം​രം​ഭ​ക​നു​മാ​യ രാ​ജേ​ഷ് ആ​ളൂ​ര്‍ പ​റ​ഞ്ഞു.

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ സ​മ​കാ​ലി​ക പ്ര​സ​ക്തി തി​രി​ച്ച​റി​യ​ണ​മെ​ന്നും വ്യ​ക്തി​ജീ​വി​ത​ത്തി​ലും തൊ​ഴി​ല്‍​ജീ​വി​ത​ത്തി​ലും മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍​ക​ണ​മെ​ന്നും പ​രി​പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് സിഇഒ ഉ​വൈ​സ് ഉ​സ്മാ​ന്‍ പ​റ​ഞ്ഞു.

മൈ​ന്‍​ഡ് ട്യൂ​ണ്‍ ഈ​ക്കോ വേ​വ്‌​സ് ഖ​ത്ത​ര്‍ ചെ​യ​ര്‍​മാ​ന്‍ മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍, ക​രാ​ട്ടെ പ​രി​ശീ​ല​ക​ന്‍ സ​യ്യി​ദ് സ​ല്‍​മാ​ന്‍, ജ​ദീ​ര്‍ എ​ന്നി​വ​രും സം​സാ​രി​ച്ചു. മീ​ഡി​യ പ്ല​സ് സിഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Latest News

Corehub Up