Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartbreakingFarewell

Middle East and Gulf

മ​ക​ൾ ക​രു​തി​യ പു​ത്ത​ൻ വ​സ്ത്ര​മ​ണി​ഞ്ഞ് ഇ​ട്ടേ​ര ദേ​വ​സി​യു​ടെ അ​ന്ത്യ​യാ​ത്ര; ഹൃ​ദ​യ​ഭേ​ദ​ക​മാ​യ നൊ​മ്പ​ര​ക്കാ​ഴ്ച

റി​യാ​ദ്: പി​താ​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ യു​കെ​യി​ൽ​നി​ന്ന് സൗ​ദി​യി​ലെ​ത്തി​യ മ​ക​ൾ അ​ന്ന ദേ​വ​സി​ക്ക് ഒ​ടു​വി​ൽ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

തൃ​ശൂ​ർ ചെ​റു​വ​ള്ളൂ​ർ സ്വ​ദേ​ശി വാ​ഴ​പ്പി​ള്ളി ഹൗ​സി​ൽ ഇ​ട്ടേ​ര ദേ​വ​സി (67) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. പി​താ​വി​നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ധ​രി​പ്പി​ക്കാ​നാ​യി മ​ക​ൾ ക​രു​തി​യി​രു​ന്ന പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ൾ ഒ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​യാ​ത്ര​യ്ക്കാ​യി ന​ൽ​കേ​ണ്ടി​വ​ന്ന​ത് നൊ​മ്പ​ര​ക്കാ​ഴ്ച​യാ​യി.

യു​കെ​യി​ൽ ര​ണ്ടാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്ന ഈ ​മാ​സം ര​ണ്ടി​നാ​ണ് പി​താ​വി​നെ നാ​ട്ടി​ലെ​ത്തി​ച്ച് തു​ട​ർ​ചി​കി​ത്സ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​യാ​ദി​ലെ​ത്തി​യ​ത്. 33 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചി​രു​ന്ന ദേ​വ​സി അ​ൽ ഖ​ർ​ജി​ൽ ലോ​ണ്ട്രി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ട്ടേ​ര​യെ ആ​ദ്യം അ​ൽ ഖ​ർ​ജി​ന് സ​മീ​പ​മു​ള്ള ദി​ല​ത്തി​ലെ പ്രി​ൻ​സ് സ​ൽ​മാ​ൻ ഇ​ബ്നു മു​ഹ​മ്മ​ദ് അ​ൽ സൗ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് റി​യാ​ദി​ലെ ഷു​മൈ​സി​യി​ലു​ള്ള കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് മാ​റ്റി.

അ​വി​ട​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ണ്ടും ദി​ല​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കെ​യാ​ണ് ഈ ​മാ​സം 15ന് ​രാ​ത്രി​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​ത്.

ദേ​വ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും യാ​ത്ര അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു. റി​യാ​ദ് വി​മാ​ന​ത്താ​വ​ളം ഏ​താ​നും ദി​വ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​തും അ​നു​യോ​ജ്യ​മാ​യ വി​മാ​ന​സൗ​ക​ര്യം ല​ഭി​ക്കാ​തി​രു​ന്ന​തും യാ​ത്ര വൈ​കി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ദ​മാം വ​ഴി കൊ​ച്ചി​യി​ലേ​ക്ക് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ച്ച​ത്.

ദേ​വ​സി​യു​ടെ ഭാ​ര്യ ഷൈ​നി. മ​ക്ക​ൾ: അ​ന്ന ദേ​വ​സി, ആ​നി​റ്റ് ദേ​വ​സി.

Latest News

Corehub Up