Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heartburn

Family Health

നെ​ഞ്ചെ​രി​ച്ചി​ലും ദ​ഹ​ന​ക്കേ​ടും അ​സി​ഡി​റ്റി​യെ​ന്ന് ക​രു​തി നി​സാ​ര​മാ​ക്ക​രു​ത്; ഉ​ദ​രാ​ർ​ബു​ദ​ങ്ങ​ളു​ടെ സൂ​ച​ന​ക​ളാ​കാം

നി​ത്യ​ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് അ​സി​ഡി​റ്റി​യും ദ​ഹ​ന​ക്കേ​ടും.

എ​രി​വു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴോ, സ​മ​യം തെ​റ്റി ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ഴോ ഉ​ണ്ടാ​കു​ന്ന നെ​ഞ്ചെ​രി​ച്ചി​ലും വ​യ​റ്റി​ലെ അ​സ്വ​സ്ഥ​ത​യും പ​ല​രും അന്‍റാ​സി​ഡ് ഗു​ളി​ക​ക​ൾ ക​ഴി​ച്ച് താ​ത്കാ​ലി​ക​മാ​യി ശ​മി​പ്പി​ക്കാ​റാ​ണ് പ​തി​വ്.

എ​ന്നാ​ൽ വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ന്ന ദ​ഹ​ന​ക്കേ​ട് വെ​റു​മൊ​രു അ​സി​ഡി​റ്റി മാ​ത്ര​മാ​ക​ണ​മെ​ന്നി​ല്ല. ആ​മാ​ശ​യ​ത്തി​ലോ ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലോ ഉ​ണ്ടാ​കു​ന്ന അ​ർ​ബു​ദ​ങ്ങ​ളു​ടെ പ്രാ​രം​ഭ സൂ​ച​ന​യാ​കാം ഇ​ത്.

ഡോ​ക്‌ട​റു​ടെ കു​റി​പ്പ​ടി​യൊ​ന്നു​മി​ല്ലാ​തെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ആ​ന്‍റാ​സി​ഡു​ക​ൾ അ​മി​ത​മാ​യി ക​ഴി​ച്ച് താത്കാലി​ക ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത് രോ​ഗ​നി​ർ​ണയം വൈ​കി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം.

അ​സി​ഡി​റ്റി​യും അ​ർ​ബു​ദ ല​ക്ഷ​ണ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ങ്ങ​നെ തി​രി​ച്ച​റി​യാം?

സാ​ധാ​ര​ണ​യാ​യി അ​സി​ഡി​റ്റി എ​ന്ന​ത് ഭ​ക്ഷ​ണ​രീ​തി​യി​ലോ ജീ​വി​ത​ശൈ​ലി​യി​ലോ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടോ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൊ​ണ്ടോ പൂ​ർ​ണ​മാ​യും മാ​റു​ന്ന ഒ​ന്നാ​ണ്.

എ​ന്നാ​ൽ ദ​ഹ​ന​വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ​ങ്ങ​ളു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി നി​ല​നി​ൽ​ക്കു​ക​യും കാ​ല​ക്ര​മേ​ണ തീ​വ്ര​മാ​വു​ക​യും ചെ​യ്യും.

അ​ന്‍റാ​സി​ഡ് ഗു​ളി​ക​ക​ൾ ക​ഴി​ക്കു​മ്പോ​ൾ ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ താ​ത്കാലി​ക​മാ​യി കു​റ​യു​മെ​ങ്കി​ലും അ​ർ​ബു​ദ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ഉ​ള്ളി​ൽ തു​ട​രു​ക ത​ന്നെ ചെ​യ്യും.

ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ

അ​സി​ഡി​റ്റി​യു​ടെ മ​റ​വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തും എ​ന്നാ​ൽ അ​ടി​യ​ന്ത​ര​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​തു​മാ​യ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

തു​ട​ർ​ച്ച​യാ​യ ദ​ഹ​ന​ക്കേ​ടും നെ​ഞ്ചെ​രി​ച്ചി​ലും: ആ​ഴ്ച​ക​ളോ​ളം തു​ട​ർ​ച്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ദ​ഹ​ന​ക്കേ​ട്, വ​യ​റു വീ​ർ​ക്കു​ന്ന അ​വ​സ്ഥ, നെ​ഞ്ചെ​രി​ച്ചി​ൽ എ​ന്നി​വ സാ​ധാ​ര​ണ പ്ര​തി​വി​ധി​ക​ളി​ലൂ​ടെ മാ​റു​ന്നി​ല്ലെ​ങ്കി​ൽ ശ്ര​ദ്ധി​ക്കു​ക.

കു​റ​ച്ചു ക​ഴി​ക്കു​മ്പോ​ഴേ​ക്കും വ​യ​റ് നി​റ​യു​ന്ന അ​വ​സ്ഥ: സാ​ധാ​ര​ണ ക​ഴി​ക്കു​ന്ന അ​ള​വി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും കു​റ​ച്ച് ക​ഴി​ക്കു​മ്പോ​ഴേ​ക്കും വ​യ​റ് നി​റ​ഞ്ഞ​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് ആ​മാ​ശ​യ അ​ർ​ബു​ദ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

കാ​ര​ണ​മി​ല്ലാ​തെ ശ​രീ​ര​ഭാ​ര​വും വി​ശ​പ്പും കു​റ​യു​ക: പ്ര​ത്യേ​ക ഡ​യ​റ്റു​ക​ളോ വ്യാ​യാ​മ​മോ ഇ​ല്ലാ​തെ ത​ന്നെ പെ​ട്ടെ​ന്ന് ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​തും ക​ടു​ത്ത വി​ശ​പ്പി​ല്ലാ​യ്മ​യും ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഭ​ക്ഷ​ണം വി​ഴു​ങ്ങു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ട്: ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ൾ തൊ​ണ്ട​യി​ലോ നെ​ഞ്ചിന്‍റെ ഭാ​ഗ​ത്തോ ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യോ വേ​ദ​ന തോ​ന്നു​ക​യോ ചെ​യ്യു​ന്ന​ത് അ​ന്ന​നാ​ളം അ​ഥ​വാ ആ​മാ​ശ​യ​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന ത​ട​സ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​കാം.

ഛർ​ദ്ദി​യും മ​ല​ത്തി​ന്‍റെ നി​റ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന വ്യ​ത്യാ​സ​വും: ഛർ​ദ്ദി​യി​ൽ ര​ക്ത​ത്തി​ന്‍റെ അം​ശം കാ​ണു​ക​യോ, ഛർ​ദ്ദി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് അ​പ​ക​ട​സൂ​ച​ന​യാ​ണ്. കൂ​ടാ​തെ മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​കു​ന്ന​തും ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലെ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്.

ക്ഷീ​ണ​വും വി​ള​ർ​ച്ച​യും: ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലെ ര​ക്ത​സ്രാ​വം കാ​ര​ണം ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കു​റ​യു​ക​യും രോ​ഗി​ക്ക് വി​ട്ടു​മാ​റാ​ത്ത ക്ഷീ​ണ​വും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യാം.

അ​ന്‍റാ​സി​ഡു​ക​ളു​ടെ അ​മി​തോ​പ​യോ​ഗം വ​രു​ത്തു​ന്ന വി​ന

സ്വ​യം​ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ക്കു​ന്ന ഗു​ളി​ക​ക​ൾ അ​സി​ഡി​റ്റി​യു​ടെ തീ​വ്ര​ത കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ രോ​ഗ​ത്തി​ന് അ​ല്ല മ​റി​ച്ച് ല​ക്ഷ​ണ​ത്തി​നാ​ണ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​ത് എ​ന്ന് പ​ല​പ്പോ​ഴും തി​രി​ച്ച​റി​യു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​റു​ക​യും അ​ർ​ബു​ദം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​ല​രും വി​ദ​ഗ്ധ സ​ഹാ​യം തേ​ടു​ക.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി​യാ​ൽ പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ദ​ഹ​ന​വ്യ​വ​സ്ഥാ അ​ർ​ബു​ദ​ങ്ങ​ൾ, രോ​ഗ​നി​ർ​ണ​യം വൈ​കു​ന്ന​തു കൊ​ണ്ടു​മാ​ത്രം സ​ങ്കീ​ർ​ണ​മാ​കു​ന്നു.

ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ

  • 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രി​ൽ ദ​ഹ​ന​സം​ബ​ന്ധ​മാ​യ അ​ർ​ബു​ദ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
  • കു​ടും​ബ​ത്തി​ൽ മു​ൻ​പ് ആ​മാ​ശ​യ അ​ർ​ബു​ദ​മോ ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലെ അ​ർ​ബു​ദ​ങ്ങ​ളോ വ​ന്നി​ട്ടു​ള്ള​വ​ർ.
  • പു​ക​വ​ലി, അ​മി​ത മ​ദ്യ​പാ​നം എ​ന്നി​വ ശീ​ല​മാ​ക്കി​യ​വ​ർ.
  • അ​മി​ത​മാ​യി ഉ​പ്പി​ലി​ട്ട ആ​ഹാ​ര​ങ്ങ​ൾ, അ​ൽ​ഫാം ഷ​വ​ർ​മ തു​ട​ങ്ങി​യ പു​ക​ച്ച വി​ഭ​വ​ങ്ങ​ൾ, സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യി ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള​വ​ർ.

ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യ മാ​ർ​ഗ​ങ്ങ​ൾ

ര​ണ്ടു ആ​ഴ്ച​യി​ൽ കൂ​ടു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദ​ഹ​ന​ക്കേ​ടോ അ​സി​ഡി​റ്റി​യോ ഉ​ണ്ടെ​ങ്കി​ൽ ഒ​രു ഗ്യാ​സ്ട്രോ​എ​ൻ​ട്രോ​ള​ജി​സ്റ്റി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

  • അ​പ്പ​ർ ജിഐ എ​ൻ​ഡോ​സ്കോ​പ്പി: ആ​മാ​ശ​യ​ത്തി​ന്‍റെ​യും അ​ന്ന​നാ​ള​ത്തിന്‍റെയും ഉ​ൾ​ഭാ​ഗം നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​നും അ​സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ടി​ഷ്യൂ എ​ടു​ത്ത് പ​രി​ശോ​ധി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന നൂ​ത​ന​വും കൃ​ത്യ​ത​യാ​ർ​ന്ന​തു​മാ​യ പ​രി​ശോ​ധ​ന​യാ​ണി​ത്.
  • രോ​ഗ​വ​ള​ർ​ച്ച​യു​ടെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സി​ടി സ്കാ​ൻ, അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​ക​ൾ.
  • വി​ള​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​നും ക​ണ്ണു​കൊ​ണ്ട് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത ര​ക്താം​ശം മ​ല​ത്തി​ലു​ണ്ടോ എ​ന്ന് അ​റി​യാ​നും ര​ക്ത പ​രി​ശോ​ധ​ന​ക​ൾ സ​ഹാ​യി​ക്കു​ന്നു.

പ്ര​തി​രോ​ധ​വും മു​ൻ​ക​രു​ത​ലു​ക​ളും

  • സ്വ​യം​ചി​കി​ത്സ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.
  • പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, നാ​രു​ക​ൾ അ​ട​ങ്ങി​യ ആ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
  • അ​മി​ത​മാ​യി എ​ണ്ണ​യും മ​സാ​ല​യും അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ളും ജ​ങ്ക് ഫു​ഡു​ക​ളും കു​റ​യ്ക്കു​ക.
  • കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.
  • പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക.

എ​ല്ലാ അ​സി​ഡി​റ്റി​യും അ​ർ​ബു​ദ​മ​ല്ല! എ​ന്നാ​ൽ വി​ട്ടു​മാ​റാ​തെ നി​ല​നി​ൽ​ക്കു​ന്ന അ​സി​ഡി​റ്റി ശ​രീ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മു​ന്ന​റി​യി​പ്പാ​ണ്.

അന്‍റാ​സി​ഡു​ക​ൾ ക​ഴി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​തെ കൃ​ത്യ​സ​മ​യ​ത്ത് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും അ​നു​ബ​ന്ധ ചി​കി​ത്സ​യി​ലൂ​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കും.

അ​തി​നാ​ൽ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ക.

വിവരങ്ങൾ: ഡോ. ​അ​രു​ൺ പി.​ടി
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി
ആ​സ്റ്റ​ർ മിം​സ് മ​ദ​ർ ഹോ​സ്പി​റ്റ​ൽ അ​രീ​ക്കോ​ട്.

Latest News

Corehub Up