Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heist

17000 കി.​മീ. പ​റ​ന്നെ​ത്തി 100 കോ​ടി​യു​ടെ ക​വ​ർ​ച്ച; മോ​ഷ്ടി​ച്ച​തി​ൽ 42 കോ​ടി​യു​ടെ വാ​ച്ചും, ലോ​കം ഞെ​ട്ടി​യ കേ​സി​ൽ വി​ചാ​ര​ണ

17000 കി​ലോ​മീ​റ്റ​ർ പ​റ​ന്നെ​ത്തി 100 കോ​ടി​യു​ടെ ക​വ​ർ​ച്ച; മോ​ഷ്ടി​ച്ച​തി​ൽ 42 കോ​ടി​യു​ടെ വാ​ച്ചും. ലോ​കം അ​ദ്ഭു​ത​ത്തോ​ടെ കേ​ട്ട വാ​ർ​ത്ത​യാ​യി​രു​ന്നു അ​ത്.

2025 ഒ​ക്‌​ടോ​ബ​ർ 15ന് ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ കാ​ൻ​ബ​റ​യി​ൽ ന​ട​ന്ന വ​ന്പ​ൻ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​വ​ർ ത​ല​യി​ൽ കൈ​വ​ച്ചു​പോ​യി. ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​ൽ സ​മ​ർ​ഥ​ന്മാ​രാ​യ നാ​ലു ഫ്ര​ഞ്ച് ത​സ്ക​ര​വീ​ര​ന്മാ​ർ ന​ട​ത്തി​യ​ത് പ​തി​നാ​യി​ര​ങ്ങ​ളു​ടെ​യും ല​ക്ഷ​ങ്ങ​ളു​ടെ​യും മോ​ഷ​ണ​മ​ല്ല, 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വ​ൻ ക​വ​ർ​ച്ച​യാ​യി​രു​ന്നു. പ​ഴു​തു​ക​ളി​ല്ലാ​ത്ത ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ൽ ഫ്രാ​ൻ​സി​ൽ​നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി​യാ​യി​രു​ന്നു ക​വ​ർ​ച്ച.

മോ​ഷ്ടി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ൾ

പോ​ലീ​സ് ന​ൽ​കി​യ പ​ട്ടി​ക പ്ര​കാ​രം 12 ആ​ഡം​ബ​ര വാ​ച്ചു​ക​ൾ, 32 ഹാ​ൻ​ഡ്‌ ബാ​ഗു​ക​ൾ, നാ​ല് പാ​സ്‌​പോ​ർ​ട്ടു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് റി​ച്ചാ​ർ​ഡ് മി​ല്ലെ ആ​ർ​എം 88 (സ്മൈ​ലി) - എ​ന്ന ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വാ​ച്ചാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഈ ​വാ​ച്ചി​നു മാ​ത്രം ഏ​ക​ദേ​ശം 42 കോ​ടി രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 70 വ​സ്തു​ക്ക​ളാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.

പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച ത​സ്ക​ര​ന്മാ​ർ

അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ സം​ഭ​വ​സ്ഥ​ല​ത്തി​നു സ​മീ​പം ക​ണ്ട ഒ​രു മി​സ്‌​തു​ബി​ഷി ഔ​ട്ട്‌​ലാ​ൻ​ഡ​ർ വാ​ഹ​ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​മാ​ണ് ഒ​ടു​വി​ൽ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്.

2025 ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ ഫ്ര​ഞ്ച് പൗ​ര​നാ​ണ് വാ​ഹ​നം വാ​ട​ക​യ്‌​ക്കെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന്യൂ ​സൗ​ത്ത് വെ​യ്ൽ​സ് പോ​ലീ​സി​ന്‍റെ​യും എ​എ​ഫ്‌​പി ഈ​സ്റ്റേ​ൺ ക​മാ​ൻ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ഒ​ക്ടോ​ബ​ർ 19ന് ​വെ​ന്‍റ് വ​ർ​ത്ത്‌​വി​ല്ലി​ലെ ഒ​രു ഫാ​സ്റ്റ് ഫു​ഡ് റെ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് നാ​ലു പേ​രെ​യും പോ​ലീ​സ് സ​മ​ർ​ഥ​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് നൈ​മി (28), ഇ​ലി​യാ​സ് അ​ബ്ദ​ൾ ഖാ​ദ​ർ (30), ആ​ന്‍റ​ണി റെ​യ്മ​ണ്ട് ക്രി​സ്റ്റ്യ​ൻ വി​വോ​സി​ൻ (32), മു​ഹ​മ്മ​ദ് സോ​ഫി​യാ​ൻ ഒ​മ​ർ അ​ബ്ദ​ൽ​കാ​ദ​ർ (37) എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ.

പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട ഹെ​ർ​മി​സ് ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല വ​സ്തു​ക്ക​ൾ പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു. സം​ഘ​ത്തി​ന് വോ​ക്ലൂ​സി​ൽ ന​ട​ത്തി​യ മ​റ്റൊ​രു ക​വ​ർ​ച്ച​യു​മാ​യും ബ​ന്ധ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു.

പ്ര​തി​ക​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്ന് ഫ്രാ​ൻ​സി​ലേ​ക്ക് അ​യ​ച്ച ചി​ല മോ​ഷ​ണ​വ​സ്തു​ക്ക​ൾ ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ അ​വി​ടെ​വ​ച്ച് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് മാ​ത്ര​മാ​ണ് ഇ​വ​ർ ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.

വി​ചാ​ര​ണ

മാ​ർ​ച്ച് 26ന് ​മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ നാ​ലു​പേ​രും കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. അ​തി​സ​മ്പ​ന്ന​ർ താ​മ​സി​ക്കു​ന്ന കാ​ൻ​ബ​റ​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​താ​യി ഇ​വ​ർ കോ​ട​തി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞു.

മൂ​ല്യ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം

മോ​ഷ​ണ​ക്കു​റ്റം സ​മ്മ​തി​ച്ചെ​ങ്കി​ലും മോ​ഷ്ടി​ച്ച വ​സ്തു​ക്ക​ളു​ടെ ആ​കെ മൂ​ല്യം 100 കോ​ടി​യി​ലേ​റെ രൂ​പ വ​രു​മെ​ന്ന പോ​ലീ​സി​ന്‍റെ ക​ണ​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ്ര​തി​ഭാ​ഗം ത​യാ​റാ​യി​ട്ടി​ല്ല. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ വി​വോ​സി​ന്‍റെ ഭി​ഭാ​ഷ​ക കാ​ർ​ലി ഹി​ച്ചി​ൻ​സ് ആ​ണ് വ​സ്തു​ക്ക​ളു​ടെ മൂ​ല്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന്, മോ​ഷ​ണ​മു​ത​ലി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി കേ​സ് ഡി​സ്‌​പ്യൂ​ട്ട​ഡ് ഫാ​ക്ട്‌​സ് ഹി​യ​റിം​ഗി​ലേ​ക്ക് മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

തു​ട​ർ ന​ട​പ​ടി​ക​ൾ

മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്സാ​ണ്ട്ര ബ​ർ​ട്ട് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് കേ​സ് കൈ​മാ​റി. വ​സ്തു​ക്ക​ളു​ടെ മൂ​ല്യം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ക്കു​ക. പ്ര​തി​ക​ൾ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up