മധുര: തമിഴ്നാട്ടിലെ മധുരയിൽ പുതുതായി ഉദ്ഘാടനം ചെയ്ത തനിഷ്ക് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അടക്കം രണ്ടു പേർ അറസ്റ്റിൽ.
മീനാക്ഷി, സുരേഷ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് അഞ്ചു കിലോ സ്വർണം കണ്ടെടുത്തു.
കവർച്ചയുടെ സൂത്രധാരനായ നിഷാന്തിന്റെ പിതാവാണ് സുരേഷ്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് മീനാക്ഷി. 20 കിലോ സ്വർണമാണു തനിഷ്ക് ജ്വല്ലറിയിൽനിന്നു കവർന്നത്.